അറേബ്യൻ മെഗാ ട്രേഡിങ് ഷോറൂം റൂവിയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമസ്കത്ത്: ഇലക്ട്രോണിക്സ്, മൊബൈൽ വിപണനരംഗത്തെ പ്രമുഖ സ്ഥാനമായ അറേബ്യൻ മെഗാ ട്രേഡിങ്ങിെൻറ ഒമാനിലെ ആദ്യ ഷോറൂം റൂവി ഹൈസ്ട്രീറ്റിൽ പ്രവർത്തനമാരംഭിച്ചു. ജി.സി.സിയിലെ 36ാമത് ഷോറൂമാണിത്. മസ്കത്ത് മുനിസിപ്പാലിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ മുദാഫർ അൽ വഹൈബി ഷോറൂം ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ എംബസി ചാൻസറി മേധാവി സാബിർ യുംഖൈബം, ബദർ അൽസമ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് ഉപ്പള, എ.എം.ടി സ്പോൺസർ സലാഹ് അലി സാലിം, ഗ്രൂപ് ചെയർമാൻ മെഹ്മൂദ് ബംഗാര, ഡയറക്ടർമാരായ മുഹമ്മദ് സാബിർ, ജാസിം ബംഗാര, ജനറൽ മാനേജർ ജോർജ് മാത്യു, മസ്കത്ത് ബ്രാഞ്ച് ഇൻ ചാർജ് നദീം കളത്തിങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു. മൊബൈൽ ഫോൺ രംഗത്തെ എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും മൊത്ത, ചില്ലറ വിൽപനയും എല്ലാത്തരം ഫോണുകളുടെയും സർവിസ്, എ.എം.ടിയുടെ സ്വന്തം ബ്രാൻഡുകളായ ഐ സ്മാർട്ട്, ഇലക്സോൺ, കമ്പ്യൂട്ടർ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ എന്നിവയും ഇവിടെ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
