ടെലികോം സേവനങ്ങളടെ ഗുണനിലവാരം: ഫീൽഡ് സന്ദർശനങ്ങളുമായി ‘ട്രാ’
text_fieldsമസ്കത്ത്: ടെലികോം സേവനങ്ങളടെ ഗുണ നിലവാരം അളക്കുന്നതിനായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) ഫീൽഡ് സന്ദർശനങ്ങൾ ആരംഭിച്ചു. സോഷ്യൽ മീഡിയ, സിഗ്നൽ ശക്തിയും കവറേജും, ഡാറ്റ വേഗത, വോയ്സ് സേവനം എന്നിവയുൾപ്പെടെ നിരവധി സൂചകങ്ങൾ അളക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
അൽ അഷ്ഖര, നിസ്വയിലെ ഹരത്ത് അൽ അഖർ, ജബൽ ഷംസ്, ദോഫാർ, മസ്കത്ത് എക്സ്പ്രസ്വേ, സുർ-ഖുറിയാത്ത് റോഡ്, നിസ്വ ഇബ്രി, റുബൂഉൽ ഖാലി, ഹൈമ, ദുകം, ആദം തുംറൈത്ത്, ബുഖ, മസ്കത്ത്, സുഹാർ, ദുകം വിമാനത്താവളം, സുഹാർ, സുർ ഫ്രീ സോൺ, ഇബ്രി എന്നിവിടങ്ങളിലെ വ്യാവസായിക എസ്റ്റേറ്റുകൾ തുടങ്ങിയവയാണ് സന്ദർശന കേന്ദ്രങ്ങളിൽ ഉൾപെടുന്നത്. വിഡിയോ പ്രക്ഷേപണ വേഗം, ഗുണനിലവാരം, ഏറ്റവും പ്രധാനപ്പെട്ട ആപ്ലിക്കേഷനുകൾക്കുള്ള ആക്സസ് സമയം, ബാൻഡുകൾക്കുള്ള ആക്സസ് സമയം, വീഡിയോ പ്ലേബാക്ക് സമയം എന്നിവ സംഘം നിരീക്ഷിക്കും.
സിഗ്നൽ ശക്തിയുടെയും കവറേജിന്റെയും തലത്തിൽ ഫോർജി,ഫൈവ്ജി കവറേജിന്റെ ശതമാനവും അളക്കും.
ഡൗൺലോഡും അപ്ലോഡും ചെയ്യാനുള്ള ഡാറ്റയടെ വേഗത, പ്രതികരണ സമയം, വോയ്സ് സേവനത്തിൽ ശബ്ദത്തിന്റെ ഗുണനിലവാരം, പരാജയപ്പെട്ട കോളുകളുടെ ശതമാനം എന്നിവയും പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

