Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹ​രി​ത...

ഹ​രി​ത പ​ദ്ധ​തി​ക​ൾ​ക്ക്​ പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടി ടി.​ആ​ർ.​എ

text_fields
bookmark_border
tra
cancel

മ​സ്ക​ത്ത്​: പ​രി​സ്ഥി​തി സൗ​ഹൃ​ദ ഹ​രി​ത പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്​ പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടി ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി(​ടി.​ആ​ർ.​എ). പോ​സ്റ്റ​ൽ മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ചാ​ണ്​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കു​ക. പോ​സ്റ്റ​ൽ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കും ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​ർ​ക്കു​മെ​ല്ലാം അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. ടി.​ആ​ർ.​എ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യ പ​ബ്ലി​ക്ക്​ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ പേ​ജ്​ വ​ഴി​യാ​ണ്​ നി​ർ​ദേ​ശ​ങ്ങ​ൾ അ​റി​യി​ക്കേ​ണ്ട​ത്. ആ​ഗ​സ്റ്റ്​ 17ന്​ ​മു​മ്പാ​യി അ​ഭി​പ്രാ​യ​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം.

ഒ​മാ​ൻ വി​ഷ​ൻ 2040 ല​ക്ഷ്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത നേ​ടി​യെ​ടു​ക്കു​ന്ന​തി​ന്​ സം​ഭാ​വ​ന ചെ​യ്യു​ന്ന​തി​നാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കു​ക, ഊ​ർ​ജ ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കു​ക, പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ത​ട​യു​ക എ​ന്നി​വ​യാ​ണ്​ പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. പോ​സ്റ്റ​ൽ സേ​വ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കാ​നാ​വു​ന്ന പ​ദ്ധ​തി​ക​ൾ നി​ർ​ദേ​ശി​ക്കാ​വു​ന്ന​താ​ണ്.

ഇ-​കോ​മേ​ഴ്‌​സ് വ​ഴി​യു​ള്ള ത​പാ​ൽ, ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ആ​വ​ശ്യം വ​ർ​ധി​ച്ച​തോ​ടെ ദേ​ശീ​യ​ത​ല​ത്തി​ൽ വാ​ഹ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ആ​രം​ഭി​ച്ച​ത്​ ത​പാ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​സ്ഥി​തി​യെ ബാ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും ടി.​ആ​ർ.​എ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കൃ​ത്യ​മാ​യ നി​യ​ന്ത്ര​ണാ​ന്ത​രീ​ക്ഷം വി​ക​സി​പ്പി​ക്കു​ക, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും നി​റ​വേ​റ്റു​ക, ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സേ​വ​ന​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് പ​ബ്ലി​ക്ക് ക​ൺ​സ​ൾ​ട്ടേ​ഷ​ൻ വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ർ​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ മി​ക​ച്ച പ​ദ്ധ​തി​ക​ൾ തി​ര​ഞ്ഞെ​ടു​ത്ത്​ മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കാ​നാ​ണ്​ വ​കു​പ്പ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:green schemes
News Summary - TRA seeks public opinion on green schemes
Next Story