Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിലേക്ക്​...

സലാലയിലേക്ക്​ സഞ്ചാരികൾ വന്ന്​ തുടങ്ങി

text_fields
bookmark_border
സലാലയിലേക്ക്​ സഞ്ചാരികൾ വന്ന്​ തുടങ്ങി
cancel

മ​സ്​​ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ശൈ​ത്യ​കാ​ല ടൂ​റി​സ​ത്തി​ന്​ മു​ന്നോ​ടി​യാ​യി പോ​ള​ണ്ടി​ൽ​നി​ന്നു​ള്ള വി​മാ​നം സ​ലാ​ല​യി​ലെ​ത്തി. 250ല​ധി​കം യാ​ത്ര​ക്കാ​രാ​ണ്​ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ടൂ​റി​സ​ത്തി​െൻറ വീ​ണ്ടെ​ടു​പ്പി​ന്​ മ​​ന്ത്രാ​ല​യം മു​ൻ​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഹെ​റി​റ്റേ​ജ് ആ​ൻ​ഡ് ടൂ​റി​സ​ത്തി​ലെ പ്ര​മോ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെൻറ്​ ഡ​യ​റ​ക്ട​ർ മ​ർ​വാ​ൻ അ​ൽ ഗ​സാ​നി പ​റ​ഞ്ഞു. ചാ​ർ​േ​ട്ട​ഡ്​ ​​ൈഫ്ല​റ്റു​ക​ളെ ആ​ക​ർ​ഷി​ച്ച്​ വി​നോ​ദ സ​ഞ്ചാ​ര​ത്തെ ഉൗ​ർ​ജി​ത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്.

ആ​ഴ്​​ച​ക​ൾ​ക്ക്​ മു​മ്പ്​ ര​ണ്ട്​ അ​ന്താ​രാ​ഷ്​​ട്ര ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ലാ​യി 358 ഒാ​ളം വി​ദേ​ശ ടൂ​റി​സ്​​റ്റു​ക​ൾ ഗ​വ​ർ​ണ​റേ​റ്റി​ൽ എ​ത്തി​യി​രു​ന്നു. ​േസ്ലാ​വാ​ക്ക്യ, ചെ​ക്​​ റി​പ​ബ്ലി​ക്ക്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​രാ​ണ് ഇ​തി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൈ​തൃ​ക ടൂ​റി​സം മ​ന്ത്രി സ​ലിം മു​ഹ​മ്മ​ദ്​ മ​ഹ​റൂ​ഖി​യു​ടെ നേൃ​ത്വ​ത്തി​ൽ ആ​ഗ​സ്​​റ്റ്​ മാ​സ​ത്തി​ൽ ദോ​ഫാ​റി​ലെ ടൂ​റി​സം മേ​ഖ​ല​യു​ടെ വീ​ണ്ടെ​ടു​പ്പി​ന്​ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നും ടൂ​റി​സം മേ​ഖ​ല​യെ എ​ത്ര​യും വേ​ഗം പ​ഴ​യ നി​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പു​റ​പ്പെ​ടു​വി​ച്ച സു​ര​ക്ഷ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, ആ​രോ​ഗ്യ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ, നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. 2018-19 കാ​ല​യ​ള​വി​ൽ 196 ചാ​ർ​േ​ട്ട​ഡ് വി​മാ​ന​ങ്ങ​ളാ​ണ്​ എ​ത്തി​യ​ത്. ജ​ർ​മ​നി, റ​ഷ്യ, ഇ​റ്റ​ലി, ചെ​ക്​ റി​പ​ബ്ലി​ക്ക്, ​േസ്ലാ​വാ​ക്ക്യ, ഫ്രാ​ൻ​സ്​ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 51,950 യാ​​ത്ര​ക്കാ​രാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്ന​ത്​. 2017-18 സീ​സ​ണി​ൽ 186 ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളി​ലാ​യി 44,420 ആ​ളു​ക​ളും വി​വി​ധ സ്​​ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman tourismsalalah tourism
News Summary - Tourists started coming to Salalah
Next Story