Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാദി ജർസിസിൽ...

വാദി ജർസിസിൽ അപകടത്തിൽപെട്ട സഞ്ചാരിയെ രക്ഷപ്പെടുത്തി

text_fields
bookmark_border
വാദി ജർസിസിൽ അപകടത്തിൽപെട്ട സഞ്ചാരിയെ രക്ഷപ്പെടുത്തി
cancel

സലാല: ദോഫാറിലെ പ്രശസ്തമായ വാദി ജർസീസിൽ വീണ് അപകടത്തിൽപ്പെട്ടയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. അപകടവിവരമറിസലാല: ദോഫാറിലെ പ്രശസ്തമായ വാദി ജർസീസിൽ വീണ് അപകടത്തിൽപ്പെട്ടയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. അപകടവിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ എമർജൻസി ടീം പരിക്കേറ്റയാളെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. തുടർന്ന് വിദഗ്ദ ചികിത്സക്കായി ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകൾ എത്രത്തോളം ഗുരുതരമാണെന്ന വിവരങ്ങൾ ലഭ്യമായിട്ടില്ല. ഖരീഫ് സീസണിൽ വെള്ളച്ചാട്ടങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി. അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും സന്ദർശകർ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ദോഫാർ ഖരീഫ് സീസണിനോടനുബന്ധിച്ചുള്ള സുരക്ഷാ പദ്ധതിയുടെ ഭാഗമായി, ദോഫാർ ഗവർണറേറ്റിലെ ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി തങ്ങളുടെ വാട്ടർ റെസ്ക്യൂ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ഒമാനിലെ ഏറ്റവും തിരക്കേറിയ ടൂറിസം സീസണുകളിലൊന്നായ ഖരീഫിൽ പൊതുജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും അടിയന്തിര ഘട്ടങ്ങളിൽ അതിവേഗ രക്ഷാപ്രവർത്തനങ്ങൾക്കുമായാണ് അതോറിറ്റിയുടെ ഈ നടപടി. ദുരന്തമുഖങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും അതിവേഗം തിരച്ചിൽ നടത്താൻ കെ നയൻ സ്ക്വാഡിനെയും ഒരുക്കിയിട്ടുണ്ട്. പർവത പ്രദേശങ്ങളിലെ ദുർഘടമായ ഭൂപ്രകൃതികളിൽ കാണാതാവുന്നവരെ അതിവേഗം കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ചതാാണ് കെ നയൻ സ്ക്വാഡ്.ഞ്ഞ് ഉടൻ സ്ഥലത്തെത്തിയ എമർജൻസി ടീം പരിക്കേറ്റയാളെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. തുടർന്ന് വിദഗ്ദ ചികിത്സക്കായി ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകൾ എത്രത്തോളം ഗുരുതരമാണെന്ന വിവരങ്ങൾ ലഭ്യമായിട്ടില്ല. ഖരീഫ് സീസണിൽ വെള്ളച്ചാട്ടങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി. അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും സന്ദർശകർ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ദോഫാർ ഖരീഫ് സീസണിനോടനുബന്ധിച്ചുള്ള സുരക്ഷാ പദ്ധതിയുടെ ഭാഗമായി, ദോഫാർ ഗവർണറേറ്റിലെ ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി തങ്ങളുടെ വാട്ടർ റെസ്ക്യൂ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ഒമാനിലെ ഏറ്റവും തിരക്കേറിയ ടൂറിസം സീസണുകളിലൊന്നായ ഖരീഫിൽ പൊതുജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും അടിയന്തിര ഘട്ടങ്ങളിൽ അതിവേഗ രക്ഷാപ്രവർത്തനങ്ങൾക്കുമായാണ് അതോറിറ്റിയുടെ ഈ നടപടി. ദുരന്തമുഖങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും അതിവേഗം തിരച്ചിൽ നടത്താൻ കെ നയൻ സ്ക്വാഡിനെയും ഒരുക്കിയിട്ടുണ്ട്. പർവത പ്രദേശങ്ങളിലെ ദുർഘടമായ ഭൂപ്രകൃതികളിൽ കാണാതാവുന്നവരെ അതിവേഗം കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ചതാാണ് കെ നയൻ സ്ക്വാഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civilianrescuesalalah
News Summary - വാദി ജർസിസിൽ അപകടത്തിൽപെട്ട സഞ്ചാരിയെ രക്ഷപ്പെടുത്തി
Next Story