മരുഭൂമി വിളിക്കുന്നു ടൂറിസ്റ്റ് ക്യാമ്പുകളിൽ രാപ്പാർക്കാം
text_fieldsമസ്കത്ത്: ശീതകാല വിനോദസഞ്ചാര സീസണെ വരവേൽക്കാൻ മരുഭൂമികളിലെ ടൂറിസ്റ്റ് ക്യാമ്പുകൾ ഒരുങ്ങി. ഒക്ടോബർ ഒന്നുമുതൽ ഏപ്രിൽ അവസാനം വരെയാണ് മരുഭൂമികളിൽ രാപ്പാർക്കാൻ സഞ്ചാരികൾ എത്തുന്നത്.
പ്രകൃതിയെ ആസ്വദിക്കാനും മരുഭൂ ജീവിതത്തെ അടുത്തറിയാനും എത്തുന്നവരിൽ വിദേശ വിനോദ സഞ്ചാരികൾക്കൊപ്പം ആഭ്യന്തര സഞ്ചാരികളുമുണ്ട്. സീസണെ വരവേൽക്കാൻ ക്യാമ്പുകളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വിനോദ സഞ്ചാര മന്ത്രാലയം അധികൃതരും വടക്കൻ ശർഖിയ ഗവർണറേറ്റിലെ ഒമാൻ ചേംബർ ഒാഫ് കോമേഴ്സ് അധികൃതരും അറിയിച്ചു.
മസ്കത്തിൽനിന്ന് 190 കിലോമീറ്റർ അകലെയുള്ള റിമൽ ശർഖിയയാണ് ഒമാനിലെ ഏറ്റവും മനോഹരമായ ക്യാമ്പിങ് കേന്ദ്രങ്ങളിൽ ഒന്ന്.
സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ഇവിടെ സഞ്ചാരികൾക്കായി കായിക വിനോദ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാതോടെ ഇവിടെ സഞ്ചാരികൾക്ക് എളുപ്പത്തിൽ എത്തിപ്പെടാനാകും. കുതിരയോട്ടം, ഒട്ടകയോട്ടം എന്നിവയിൽ പെങ്കടുക്കാനും റിമൽ ശർഖിയയിൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
മരുഭൂമിയുടെ സാധ്യതകളും പ്രാദേശിക തനിമയും ഉപയോഗപ്പെടുത്തിയാണ് ക്യാമ്പുകളുടെ നിർമാണം.
ടൂറിസം മന്ത്രാലയം ഇതിനുവേണ്ട മാനദണ്ഡങ്ങൾ നിശ്ചയിച്ച് നൽകിയിട്ടുണ്ട്. വടക്കൻ ശർഖിയ ഗവർണറേറ്റിൽ 25 ഹോട്ടലുകൾ ഉള്ളതായി ടൂറിസം ഡിപ്പാർട്ട്മെൻറ് ഡയറക്ടർ തലാൽ ബിൻ ഖൽഫാൻ അൽ ഷുെഎബി പറഞ്ഞു. ടൂറിസം മേഖലയിൽ 42 കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഗവർണറേറ്റിൽ കൂടുതൽ ടൂറിസം പദ്ധതികളുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഖൽഫാൻ അൽ ഷുെഎബി പറഞ്ഞു.
രണ്ടു ഹോട്ടൽ അപ്പാർട്ട്മെൻറുകൾ, രണ്ട് ഹരിത ഹോട്ടൽ പദ്ധതികൾ, ഇബ്രയിൽ നാലു ഹോട്ടലുകൾ, മൂന്നു ടൂറിസ്റ്റ് ക്യാമ്പുകൾ എന്നിവയുടെ നിർമാണം പൂർത്തിയാകാനിരിക്കുകയാണ്.
ഹൈകിങ് അടക്കം വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ചെറുകിട-ഇടത്തരം കമ്പനികൾക്ക് അവസരങ്ങളുണ്ടാകുമെന്നും ഖൽഫാൻ അൽ ഷുെഎബി പറഞ്ഞു. തനത് ഒമാനി ആതിഥേയ മര്യാദയും പൈതൃകവും സംസ്കാരവും അനുഭവിച്ചറിയാവുന്ന വിധത്തിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നതെന്ന് ഡെസേർട്ട് നൈറ്റ്സ് ക്യാമ്പ് ഉടമ മുഹമ്മദ് ബിൻ അബ്ദുല്ല അൽ കുഞ്ജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
