ദോഫാറിൽ ആറ് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നു
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ ആറ് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരുക്കുന്നതിനായി ദോഫാർ മുനിസിപ്പാലിറ്റി ഒമ്രാൻ കമ്പനിയുമായി കരാർ ഒപ്പിട്ടു. ഗവർണറേറ്റിലെ ടൂറിസം വികസന സമിതിയുടെ പദ്ധതികൾക്കനുസൃതമായാണ് വികസിപ്പിക്കുന്നത്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി അസ്സാൻ അൽ ബുസൈദി പറഞ്ഞു.
ഹംരീർ തലാലത്ത്, ഐൻ ഗാർസിസ് വികസനം, ആറ്റൻ ഗാർഡൻസ് (ക്യാമ്പിങ് സൈറ്റുകൾ), അൽ മുഗ്സൈൽ ബീച്ച് എന്നിങ്ങനെ ആറ് കരാറാണ് ഒമ്രാനുമായി ഉണ്ടാക്കിയതെന്ന് ദോഫാർ മുനിസിപ്പാലിറ്റി മേധാവി ഡോ. അഹമ്മദ് ബിൻ മൊഹ്സെൻ അൽ ഗസാനി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

