Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടൂ​റി​സം മേ​ഖ​ല​യി​ലെ...

ടൂ​റി​സം മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം: ഒ​മാ​നും ന്യൂ​സി​ല​ൻ​ഡും ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടു

text_fields
bookmark_border
ടൂ​റി​സം മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം: ഒ​മാ​നും ന്യൂ​സി​ല​ൻ​ഡും ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ടു
cancel

മ​സ്​​ക​ത്ത്​: ടൂ​റി​സം മേ​ഖ​ല​യി​ൽ ഒ​മാ​നും ന്യൂ​സി​ല​ൻ​ഡും പ​ര​സ്​​പ​രം സ​ഹ​ക​രി​ക്കും. ടൂ​റി​സം മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മൈ​ത ബി​ൻ​ത്​ സൈ​ഫ്​ അ​ൽ മ​ഹ്​​റൂ​ഖി​യും ഒ​മാ​നി​ലെ ന്യൂ​സി​ല​ൻ​ഡി​​​െൻറ നോ​ൺ റെ​സി​ഡ​ൻ​റ്​ അം​ബാ​സ​ഡ​ർ ജെ​യിം​സ്​ മ​ൺ​റോ​യും ഇ​തു​​സം​ബ​ന്ധി​ച്ച ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. സാ​മ്പ​ത്തി​ക വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ടൂ​റി​സം മേ​ഖ​ല​ക്കു​ള്ള പ്രാ​ധാ​ന്യം മു​ൻ​നി​ർ​ത്തി​യാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യി​ൽ എ​ത്തി​യി​ട്ടു​ള്ള​ത്. 

ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ലും ഫെ​സ്​​റ്റി​വ​ലു​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും പ​െ​ങ്ക​ടു​ക്കു​മെ​ന്ന്​ ധാ​ര​ണ​പ​ത്രം പ​റ​യു​ന്നു. പു​തി​യ ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച്​ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ളും വി​ദ​ഗ്​​ധാ​ഭി​പ്രാ​യ​ങ്ങ​ളും പ​ര​സ്​​പ​രം കൈ​മാ​റും. സാ​ഹ​സി​ക ടൂ​റി​സം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ധാ​ര​ണ​പ​ത്രം വ്യ​വ​സ്​​ഥ ചെ​യ്യു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omantourismgulf newsmalayalam news
News Summary - tourism-oman-gulf news
Next Story