ടൂറിസം ലൈസൻസ്; സോഷ്യൽ മീഡിയയിലും പരസ്യങ്ങളിലും രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കണം
text_fieldsമസ്കത്ത്: ഒമാനിലെ ടൂറിസം ലൈസൻസുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികളും സ്ഥാപനങ്ങളും അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പരസ്യങ്ങളിലും ടൂറിസം പരിപാടികളിലും ലൈസൻസ് നമ്പറുകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം അഭ്യർഥിച്ചു. സുതാര്യത വർധിപ്പിക്കുന്നതിനും ടൂറിസം നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ലൈസൻസ് നമ്പർ പ്രദർശിപ്പിക്കുന്നതിൽ പരാജയപ്പെടുന്നത് നിയമപരമായ നടപടികളിലേക്ക് നയിച്ചേക്കാമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ ലൈസൻസുള്ള സാഹസിക ടൂറിസം കമ്പനികളുടെ തുടർച്ചയായ പ്രതിബദ്ധതയെ അഭിനന്ദിച്ച മന്ത്രാലയം സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ടൂറിസം അനുഭവങ്ങൾ നൽകുന്നതിൽ അത്തരം ശ്രമങ്ങൾ നിർണായകമാണെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

