99 റിയാൽ മുതൽ ടൂർ പാക്കേജുകൾ; ട്രാവ്‌സ്ഫിയർ അൽഖൂദിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമസ്‌കത്ത്: ട്രാവ്‌സ്ഫിയറിന്റെ ജി.സി.സിയിലെ ആദ്യ ഓഫിസ് ഒമാനിലെ അൽ ഖൂദിൽ പ്രവർത്തനമാരംഭിച്ചു. സ്‌പോൺസർ ജമാൽ നാസർ അൽ സനൈദി ഉദ്ഘാടനം ചെയ്തു.
അസർബൈജാൻ, ജോർജിയ തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ടിക്കറ്റ് ഒഴികെ നാല് ദിവസത്തെ ലാൻഡ് ടൂർ സേവനത്തിന് 99 റിയാൽ മുതലാണ് നിരക്ക്. മേയ് അവസാനം വരെയാണ് ഓഫർ. യൂറോപ്പ്, യു.എസ്.എ, മലേഷ്യ, സിംഗപ്പൂർ, ചൈന, ജപ്പാൻ, കംബോഡിയ, വിയറ്റ്‌നാം, ജി.സി.സി രാഷ്ട്രങ്ങളിലേക്കും മികച്ച ട്രാവൽ പാക്കേജുകളാണുള്ളതെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു.
24 മണിക്കൂർ കസ്റ്റമർ എയർപ്പോർട്ട് സപ്പോർട്ടും ലഭിക്കും . എയർ ടിക്കറ്റിങ്, ഹോട്ടൽ ബുക്കിങ്, വിസ അസിസ്റ്റൻസ്, ട്രാവൽ ഇൻഷൂറൻസ് തുടങ്ങിയ സേവനങ്ങളും ലഭ്യമാണെന്നും അധികൃതർ പറഞ്ഞു. പരിപാടിയിൽ മാനേജിങ് ഡയറക്ടർ നൗഫൽ താഴെ വളപ്പിൽ, സി.ഇ.ഒ അനീസ് ഇടയത്ത്, എന്നിവർ സംസാരിച്ചു.
കൂടുതൽ വിവരങ്ങൾക്കായി +968 95473888, +968 94791944, +968 94791946 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

