Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടൂര്‍ ഓഫ് ഒമാന്‍:...

ടൂര്‍ ഓഫ് ഒമാന്‍: ആദ്യഘട്ടത്തില്‍ അലക്സാണ്ടര്‍  ക്രിസ്റ്റോഫ് ജേതാവ്

text_fields
bookmark_border
ടൂര്‍ ഓഫ് ഒമാന്‍: ആദ്യഘട്ടത്തില്‍ അലക്സാണ്ടര്‍  ക്രിസ്റ്റോഫ് ജേതാവ്
cancel

മുസന്ന, റുസ്താഖ്, അല്‍ അവാബി വഴി മസ്കത്ത് എക്സ്പ്രസ്വേയിലൂടെ അല്‍ നസീം പാര്‍ക്കിലാണ് ആദ്യഘട്ട മത്സരം സമാപിച്ചത്
മസ്കത്ത്: ടൂര്‍ ഓഫ് ഒമാന്‍ അന്താരാഷ്ട്ര സൈക്കിളോട്ട മത്സരത്തിന് തുടക്കമായി. ബര്‍ക്ക വിലായത്തിലെ അല്‍ സവാദി ബീച്ചില്‍ ബര്‍ക്ക വാലി അബ്ദുള്ളാഹ് ബിന്‍ മുഹമ്മദ് അല്‍ ബറൈക്കി മത്സരം ഫ്ളാഗ് ഓഫ് ചെയ്തു. 
മുസന്ന, റുസ്താഖ്, അല്‍ അവാബി വഴി മസ്കത്ത് എക്സ്പ്രസ്വേയിലൂടെ അല്‍ നസീം പാര്‍ക്കിലാണ് ആദ്യഘട്ട മത്സരം സമാപിച്ചത്. നോര്‍വീജിയന്‍ താരമായ അലക്സാണ്ടര്‍ ക്രിസ്റ്റോഫ് ആണ് ആദ്യഘട്ടത്തില്‍ വിജയതീരമണിഞ്ഞത്. 
അഞ്ചു പേര്‍ ആദ്യഘട്ടത്തില്‍ തന്നെ മത്സരത്തില്‍നിന്ന് പിന്മാറി. ടോം ബൂനെന്‍ ആദ്യഘട്ടം അവസാനിക്കുന്നതിന് 700 മീറ്റര്‍ ശേഷിക്കവേ മത്സരത്തില്‍നിന്ന് പിന്‍മാറുകയും ചെയ്തു. ഇന്ന് അല്‍ ബുസ്താനിലേക്കാണ് രണ്ടാംഘട്ട മത്സരം. 145.5 കിലോമീറ്ററാണ് ഈ ഘട്ടത്തില്‍ മത്സരാര്‍ഥികള്‍ പിന്നിടുക. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - tour of oman
Next Story