Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടൂ​ർ ഓ​ഫ്​ ഒ​മാ​ൻ:...

ടൂ​ർ ഓ​ഫ്​ ഒ​മാ​ൻ: മ​ഴ​യി​ലും ആ​വേ​ശം ചോ​രാ​തെ ര​ണ്ടാം ദി​നം

text_fields
bookmark_border
ടൂ​ർ ഓ​ഫ്​ ഒ​മാ​ൻ: മ​ഴ​യി​ലും ആ​വേ​ശം ചോ​രാ​തെ ര​ണ്ടാം ദി​നം
cancel
camera_alt

ടൂ​ർ ഓ​ഫ്​ ഒ​മാ​ന്‍റെ ​ര​ണ്ടാം ദി​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച ഫി​ൻ ഫി​ഷ​ർ ബ്ലാ​ക്ക്

മ​സ്ക​ത്ത്​: ടൂ​ർ ഓ​ഫ്​ ഒ​മാ​ന്‍റെ ​ര​ണ്ടാം ദി​ന മ​ത്സ​ര​ത്തി​ൽ യു.​എ.​ഇ ടീം ​എ​മി​റേ​റ്റ്​​സി​ലെ ന്യൂ​സി​ലൻ​ഡു​കാ​ര​നാ​യ ഫി​ൻ ഫി​ഷ​ർ ബ്ലാ​ക്ക്​ ​വി​ജ​യി​ച്ചു. എ​ട്ട്​ മ​ണി​ക്കൂ​റും 27 മി​നി​റ്റും 22 സെ​ക്ക​ൻ​ഡു​മെ​ടു​ത്താ​ണ്​ ഇ​ദ്ദേ​ഹം ല​ക്ഷ്യം കൈ​വ​രി​ച്ച​ത്. ലൂ​ക്ക് ലാം​പെ​ർ​ട്ടി (സൗ​ഡാ​ൽ-​ക്വി​ക്ക്‌​സ്റ്റെ​പ്പ്), ഡീ​ഗോ ഉ​ലി​സി (യു.​എ.​ഇ ടീം ​എ​മി​റേ​റ്റ്‌​സ്) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി.

ടൂ​ർ​ണ​മെ​ന്‍റി​നു​ മു​ന്നോ​ടി​യാ​യി​ന​ട​ന്ന മ​സ്ക​ത്ത്​ ക്ലാ​സി​ക്കി​ലും ഫി​ൻ ഫി​ഷ​ർ ബ്ലാ​ക്ക്​ കി​രീ​ടം ചൂ​ടി​യി​രു​ന്നു. ര​ണ്ടാം ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച മ​സ്ക​ത്തി​ലെ അ​ല സി​ഫി​ൽ​നി​ന്ന്​ തു​ട​ങ്ങി​യ മ​ത്സ​രം മ​സ്ക​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്​ ഖു​റി​യാ​ത്തി​ലാ​ണ്​ സ​മാ​പി​ച്ച​ത്. ആ​കെ 170 .5 കി​ലോ​മീ​റ്റ​ർ ആ​യി​രു​ന്നു മ​ത്സ​ര ദൂ​രം. മ​ഴ​യ​ട​ക്ക​മു​ള്ള പ്ര​തി​കൂ​ല സ​ഹാ​ച​ര്യ​​ങ്ങ​ളെ നേ​രി​ട്ട്​ മ​ത്സ​രാ​ർ​ഥി​ക​ൾ വീ​റു​റ്റ പ്ര​ക​ട​ന​മാ​യി​രു​ന്നു കാ​ഴ്ച​വെ​ച്ച​ത്. മൂ​ന്നാം ഘ​ട്ടം തി​ങ്ക​ളാ​ഴ്ച ബി​ദ്ബി​ദി​ൽ നി​ന്ന് ആ​രം​ഭി​ച്ച് 169.5 കി​ലോ മീ​റ്റ​ർ പി​ന്നി​ട്ട് ഈ​സ്റ്റേ​ൺ പ​ർ​വ​ത നി​ര​ക​ളി​ലെ അ​ൽ ഹം​റ​യി​ൽ അ​വ​സാ​നി​ക്കും. ചൊ​വ്വാ​ഴ്ച​യാ​ണ് ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ മ​ത്സ​രം ന​ട​ക്കു​ക. റു​സ്താ​ഖി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് 207.5 കി​ലോ മീ​റ്റ​ർ പി​ന്നി​ട്ട് ന​ഖ​ൽ, ഫ​ഞ്ച വ​ഴി ഇ​ത്തി​യി​ലാ​ണ് നാ​ലാം ദി​വ​സം സ​മാ​പി​ക്കു​ക. അ​ഞ്ച്​ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New ZealandRainTour of Oman
News Summary - Tour-of-Oman-Day-2-Rain
Next Story