ടൂർ ഓഫ് ഒമാന്‍ ആവേശ കൊടിയിറക്കം
text_fields‘ടൂർ ഓഫ് ഒമാൻ’ ദീർഘദൂര സൈക്ലിങ് മത്സരത്തിൽ ജേതാവായ യു.എ.ഇ ടീമിലെ ഫെര്‍ണാണ്ടൊ ഗാവിരിയ // വി.കെ. ഷെഫീർ
മസ്കത്ത്: കുന്നും മലകളും താണ്ടി രാജ്യത്തെ വിവിധ പ്രദേശങ്ങളിലൂടെ കഴിഞ്ഞ ആറുദിവസമായി നടന്ന 'ടൂർ ഓഫ് ഒമാൻ' ദീർഘദൂര സൈക്ലിങ് മത്സരം ആവേശത്തോടെ കൊടിയിറങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ യു.എ.ഇ ടീമിലെ ഫെര്‍ണാണ്ടൊ ഗാവിരിയ ജേതാവായി. അവസാന ഘട്ടമായ ഇന്നലെ അൽമൗജ് മസ്കത്ത് മുതൽ മത്ര കോർണിഷ് വരെ 135.5 കിലോമീറ്റർ വരെയായിരുന്നു മത്സരം. കോവിഡ് രോഗവ്യാപനം മൂലം കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിക്കിടന്നിരുന്ന ടൂർ ഓഫ് ഒമാന്‍ ഈ വർഷം വൻ വരവേൽപ്പാണ് ലഭിച്ചത്. മത്സരാർഥികൾ കടന്നുപോകുന്ന വീഥികൾക്കു ഇരുവശവും സ്വദേശികളും വിദേശികളും പ്രോത്സാഹവനുമായി എത്തിയിരുന്നു.
ഫെര്‍ണാണ്ടൊ ഗാവിരിയ, മാര്‍ക്ക് കവന്‍ഡിഷ്, ആന്റോണ്‍ ചാമിഗ്, മസ്നദ ഫൗസ്റ്റോ, ജാന്‍ ഹിര്‍ട്ട് എന്നിവരായിരുന്നു ആദ്യ ദിനം മുതല്‍ തുടര്‍ച്ചയായി അഞ്ച് ദിനങ്ങളിലെ ജേതാക്കള്‍. ആറ് ഘട്ടങ്ങളിലായി ഏകദേശം 891 കിലോമീറ്റർ ദൂരമാണ് മത്സരാർഥികൾ താണ്ടിയത്. ഏഴ് അന്താരാഷ്ട്ര ടീമുകള്‍, ഒമ്പത് പ്രോ ടീമുകള്‍, ഒരു കോണ്ടിനന്റല് ടീം എന്നിവയോടൊപ്പം ഒമാന്‍ ദേശീയ ടീമിന്റെ സാന്നിധ്യവും ഇത്തവണത്തെ പ്രധാന ആകര്‍ഷണമായിരുന്നു. ഇതിനോടകം അന്തർദേശീയ കായിക ഭൂപടത്തിൽ ഇടംപിടിച്ച ടൂർ ഓഫ് ഒമാൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് ഒമാന്റെ കായിക-വിനോദസഞ്ചാര മേഖലക്ക് കൂടുതൽ കുതിപ്പേകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

