ടോപ് ചിക്കന്‍ മസ്കത്തില് പ്രവര്‍ത്തനം ആരംഭിച്ചു
text_fieldsടോപ് ചിക്കന്റെ ഉദ്ഘാടനത്തിൽനിന്ന്
മസ്കത്ത്: കേരളത്തിലെ പ്രമുഖ റസ്റ്റാറൻറ് ആൻഡ് ബ്രോസ്റ്റഡ് ചിക്കന്‍ ബ്രാന്‍ഡ് ആയ 'ടോപ് ചിക്കന്‍' ഇനി ഒമാനിലും. ടോപ് ചിക്കന്റെ ഒമാനിലെ ആദ്യ മള്‍ട്ടി കുഷ്യന് റസ്റ്റാറൻറ് മസ്കത്തിലെ അല്‍ ഹെയില്‍ നോര്‍ത്തില്‍ ബല്ഖീസ് ഫാര്‍മസിക്കു സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍, ചൈനീസ്, അറബിക് തുടങ്ങിയ വിവിധ രുചി വൈവിധ്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ നിരക്കും നിരവധി പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യവും ഇവിടത്തെ പ്രത്യേകതയാണ്. ഡെലിവറി സേവനവും ലഭ്യമാക്കും. സഹോദരസ്ഥാപനമായ ഫുഡ് വേൾഡ് റസ്റ്റാറന്റ് സോഹാർ ചൈന മാളിന് സമീപം ജനുവരി 14ന് തുറന്ന് പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. മാനേജ്മെൻറ് പ്രതിനിധികളായ മുഹമ്മദ് അലി, ഉമ്മര്‍, അബ്ദുൽ അസീസ്, അര്‍ഷാദ്, മുഹമ്മദ് ഫാസില്‍, നൗഷാദ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

