ടോൾ സമ്പ്രദായത്തിൽ ഒമാനിലെ ആദ്യ ട്രക്ക് റോഡ് പദ്ധതി വരുന്നു
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ ടോൾ സമ്പ്രദായത്തിൽ ആദ്യത്തെ ട്രക്ക് റോഡ് നിർമിക്കുന്നു. തുംറൈത്ത്- സലാല റൂട്ടിലാണ് ട്രക്കുകൾക്കും വാണിജ്യ വാഹനങ്ങൾക്കുമായി പ്രത്യേക റോഡ് നിർമിക്കുക. സർക്കാർ സ്വകാര്യ പങ്കാളിത്ത പദ്ധതി പ്രകാരമാണ് പദ്ധതി നടപ്പാക്കുക. 2019 ലെ രാജകീയ ഉത്തരവനുസരിച്ചുള്ള സർക്കാർ സ്വകാര്യ പങ്കാളിത്ത നിയമമനുസരിച്ച് രൂപവത്കരിച്ച പ്രൈവറ്റൈസേഷൻ- പാർട്ണർഷിപ് പൊതുഅതോറിറ്റിയാണ് പദ്ധതിയുടെ മേൽനോട്ടം നിർവഹിക്കുക. പദ്ധതിക്ക് ടെൻഡർ നൽകുന്നതിെൻറ ഭാഗമായി കഴിഞ്ഞ ദിവസം പൊതു അതോറിറ്റി യോഗ്യരായ കൺസൾട്ടൻറുകളിൽ നിന്ന് ടെൻഡറുകൾ ക്ഷണിക്കുന്നതിെൻറ നടപടികൾ ആരംഭിച്ചിരുന്നു. നിർദിഷ്ട സലാല-തുംറൈത്ത് റോഡ് ഏറ്റവും മികച്ച നിർമാണ മികവോടെ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയുന്ന പകര പാതയായി 85 കി.മീ ദൂരത്തിലാണ് നിർമിക്കുന്നത്. സലാലയെ ഒമാെൻറ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ആദം-സലാല റോഡിെൻറ ഭാഗമായാണ് റോഡ് നിർമിക്കുന്നത്. എന്നാൽ നിലവിലെ ഇരട്ട പാത േദാഫാർ പർവതത്തിലൂടെ തിരിഞ്ഞ് പോവുകയാണ്. ചെങ്കുത്തായ പർവതനിരയിലൂടെ വൻ വളവുകളുമായി കടന്നുേപാവുന്ന േറാഡിൽ അപകടം ഉണ്ടാവുകയും ഗതാഗത സ്തംഭനവും പതിവാണ്.
അതോടൊപ്പം തുറൈത്ത് മേഖലയിൽ അടുത്ത കാലത്തായി ഖനനവും കാർഷിക പ്രവർത്തനങ്ങളും വർധിച്ചതും സലാല നഗരത്തിലേക്ക് വരുന്ന ട്രക്കുകളുടെയും ചരക്ക് വാഹനങ്ങളുടെയും എണ്ണം ഗണ്യമായി വർധിച്ചതും പുതിയ ട്രക്ക് റോഡിെൻറ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്. പുതിയ റോഡ് പദ്ധതി പ്രദേശിക സാമ്പത്തിക മേഖലയിൽ വലിയ നാഴികക്കല്ലായി മാറും. യമനും സലാല തുറമുഖ വ്യാപാര മേഖലയുമായുമുള്ള വാണിജ്യബന്ധം തുടങ്ങിയ നിരവധി ഘടകങ്ങൾ പദ്ധതിക്ക് അനുഗുണമായിരിക്കും. അതോടൊപ്പം ഖനന മേഖലയുമായി ഗതാഗത ബന്ധം വികസിപ്പിക്കേണ്ടതും ആവശ്യമാണ്. സലാലയിൽ നിന്ന് ദോഫാർ പർവതനിര വഴിയുളള ചരക്ക് വാഹനങ്ങളുടെ ഗതാഗതം എളുപ്പമാക്കാനും സമയലാഭമുണ്ടാക്കാനും പുതിയ റോഡ് പദ്ധതി സഹായിക്കും. നിലവിലെ സലാല മസ്കത്ത് ദേശീയ പാത 31 ന് നിരവധി പരിമിതികളാണുള്ളത്. പർവത നിരകളിൽ ഹെയർപിൻ വളവുകളുള്ളതിനാൽ വളരെ സാവധാനത്തിൽ മാത്രമാണ് ട്രക്കുകൾക്കും വലിയ വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയുക. ഇത് ഗതാഗത സമയം വർധിപ്പിക്കാൻ കാരണമാക്കുന്നുണ്ട്. ഇക്കാരണങ്ങളാൽ ഗതാഗത മന്ത്രാലയം അസിയാദ് ഗ്രൂപ്പുമായി സഹകരിച്ച് തുംറൈത്ത് മുതൽ സലാല തുറമുഖം വരെ ടോൾ അടിസ്ഥാനത്തിൽ ഇരട്ട പാത നിർമിക്കുന്നതിെൻറ സാധ്യതാപഠനം അടുത്തിടെ നടത്തിയിരുന്നു. രണ്ട് ഭാഗങ്ങളിലുമായി ഇരട്ട റോഡിലൂടെ മണിക്കൂറിൽ 110 കി.മീ വേഗത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന റോഡ് നിർമാണത്തിെൻറ സാധ്യതാപഠനമാണ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
