Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ന് അറബ് കാർഷിക ദിനം; സുസ്ഥിര മേച്ചിൽപ്പുറങ്ങൾക്കായി ഒമാൻ

text_fields
bookmark_border
ഇന്ന് അറബ് കാർഷിക ദിനം; സുസ്ഥിര മേച്ചിൽപ്പുറങ്ങൾക്കായി ഒമാൻ
cancel

മസ്കത്ത്: ഒമാൻ ഉൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങൾ സെപ്റ്റംബർ 27 ന് അറബ് കാർഷിക ദിനം ആചരിക്കുകയാണ്. 1972 സെപ്റ്റംബർ 27-ന് അറബ് ഓർഗനൈസേഷൻ ഫോർ അഗ്രിക്കൾചറൽ ഡെവലപ്‌മെന്റ് സ്ഥാപിച്ചതിന്റെ ഓർമക്കായാണ് എല്ലാ വർഷവും ഈ ദിനം ആഘോഷിക്കുന്നത്.

സുസ്ഥിര കാർഷിക വികസനത്തിനും ഭാവി തലമുറക്കായി പ്രകൃതിവിഭവങ്ങൾ സംരക്ഷികാനും അറബ് മേഖലയിലെ മേച്ചിൽപ്പുറങ്ങൾ സുസ്ഥിരമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യമാണ് ഈ വർഷത്തെ കാർഷിക ദിനം ചർച്ച ചെയ്യുന്നത്.

കാലാവസ്ഥാ വ്യതിയാനം, മഴയുടെ കുറവ്, താപനില വർധനവ്, അനിയന്ത്രിതമായ കന്നുകാലി മേയ്ക്കൽ എന്നിവ കാരണം ഒമാനിലെ മേച്ചിൽപ്പുറങ്ങൾ വലിയ വെല്ലുവിളി നേരിടുകയാണെന്ന് കൃഷി, മത്സ്യസമ്പത്ത്, ജലവിഭവ മന്ത്രാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ എൻജി. മൻസൂർ ബിൻ ഹമൂദ് അൽ വദാഹി വ്യക്തമാക്കി.

മേച്ചിൽപ്പുറങ്ങളുടെ സംരക്ഷണത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാനിലെ പ്രകൃതിദത്ത മേച്ചിൽപ്പുറങ്ങൾ സംരക്ഷിക്കുന്നതിനായി 2003-ൽ റോയൽ ഡിക്രി (8/2003) വഴി നിയമം നിലവിൽ വന്നിട്ടുണ്ട്. ഇവ രാജ്യത്തിന്റെ പൊതുസ്വത്തായി കണക്കാക്കി സംരക്ഷിച്ചു വരുന്നു.

2024 ഡിസംബറിൽ റിയാദിൽ നടന്ന യുഎൻ കോൺഫറൻസിൽ പ്രഖ്യാപിച്ച ‘ദോഫാർ മിഷൻ’ വഴി, നാശം നേരിടുന്ന പതിനായിരം ഹെക്ടറോളം മേച്ചിൽപ്പുറങ്ങൾ വീണ്ടെടുക്കാൻ ഒമാൻ ലക്ഷ്യമിടുന്നുണ്ട്. 2024 ലെ കണക്കു പ്രകാരം, ഒമാനിലെ കന്നുകാലികളുടെ എണ്ണം 40 ലക്ഷത്തോളമാണ്. ഒമാൻ പ്രതിവർഷം 51,000 ടൺ റെഡ് മീറ്റും 2,41,000 ടൺ പാലും, 1,50,000 ടൺ കോഴിയിറച്ചിയും ഉൽപാദിപ്പിക്കുന്നുണ്ട്.

സാറ്റലൈറ്റ് സംവിധാനങ്ങളും ഡിജിറ്റൽ മാപ്പുകളും ഉപയോഗിച്ച് മേച്ചിൽപ്പുറങ്ങളുടെ തകർച്ച മുൻകൂട്ടി കണ്ടെത്താനുള്ള ആധുനിക രീതികളിലേക്ക് ഒമാൻ മാറുകയാണെന്നും, അറബ് രാജ്യങ്ങൾ തമ്മിൽ ഈ രംഗത്ത് വിവരങ്ങളും സാങ്കേതികവിദ്യകളും കൈമാറേണ്ടത് അത്യാവശ്യമാണെന്നും എൻജി. മൻസൂർ അൽ വദാഹി ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Today is Arab Agriculture Day: Oman focuses on sustainable pastures
Next Story