ഇന്ന് കളിയാട്ടം
text_fieldsഒമാൻ ടീം അഗങ്ങൾ കോച്ച് ജറോസ്ലാവ് സിൽഹാവിയുടെ നേതൃത്വത്തിൽ പരിശീലനത്തിൽ
മസ്കത്ത്: ലോകകപ്പ്-ഏഷ്യാ കപ്പ് ഫുട്ബാൾ ഇരട്ട യോഗ്യത മത്സരത്തിൽ വിജയം തുടരാൻ ഒമാൻ വ്യാഴാഴ്ച ഇറങ്ങുന്നു. ഗ്രൂപ് ഡിയിലെ അഞ്ചാം മത്സരത്തിൽ ചൈനീസ് തായ്പേയിയാണ് ഒമാന്റെ എതിരാളികൾ. ഒമാൻ സമയം ഉച്ചക്ക് മൂന്ന് മണിക്കാണ് കിക്കോഫ്.
പുതിയ കോച്ച് ജറോസ്ലാവ് സിൽഹാവിക്ക് കീഴിൽ മികച്ച മുന്നേറ്റമാണ് ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ദേശിയ ക്യാമ്പിനുശേഷം ടീം കഴിഞ്ഞ ദിവസം തായവാനിനിലെത്തിയിരുന്നു. ആഭ്യന്തര ക്യാമ്പിൽ മികച്ച പ്രകടനം നടത്തിയവരെ ഉൾപ്പെടുത്തിയാണ് കോച്ച് യോഗ്യത മത്സരത്തിനുള്ള ടീമിനെ തിരഞ്ഞെടുത്തിട്ടുളളത്.
യോഗ്യത റൗണ്ടിൽ മലേഷ്യക്കെതിരെനടന്ന മത്സരങ്ങളിൽ വിജയിക്കാൻ കഴിഞ്ഞത് ഒമാന് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. നാല് കളിയിൽനിന്ന് മൂന്ന് വിജയവുമായി ഗ്രൂപ് ഡിയിൽ രണ്ടാം സ്ഥാനത്താണ് റെഡ് വാരിയേഴ്സ്. ഇത്രയും വിജയവുമായി ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ കിർഗിസ്താനാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
നിലവിൽ ഗ്രൂപ്പിൽ ഏറ്റവും പിന്നിലുള്ള ചൈനീസ് തായ്പേയിക്കെതിരെ മികച്ച വിജയം സ്വന്തമാക്കി മുന്നോട്ടുള്ളപോക്ക് എളുപ്പമാക്കാനായിരിക്കും സുൽത്താനേറ്റ് ശ്രമിക്കുക. ഒമാന്റെ അടുത്ത മത്സരം കർഗിസ്താനെതിരെയാണ്. ജൂൺ 11ന് മസ്കത്തിലാണ് കളി. ചൈനീസ് തായ്പേയിയെ നിസാരമായി കാണുന്നിലെന്നും വിജയങ്ങൾ തുടരുന്നതിനായി മികച്ച മുന്നൊരുക്കവുമായാണ് ഇറങ്ങുന്നതെന്നും കളിക്കു മുമ്പ് നടത്തിയ വാർത്ത സമ്മേളനത്തിൽ കോച്ച് ജറോസ്ലാവ് സിൽഹാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

