Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂറിൽ റെയ്ഡ്: അര ലക്ഷത്തിലേറെ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു; ഒളിപ്പിച്ചത് താമസസ്ഥലത്ത്

text_fields
bookmark_border
സൂറിൽ റെയ്ഡ്: അര ലക്ഷത്തിലേറെ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു; ഒളിപ്പിച്ചത് താമസസ്ഥലത്ത്
cancel

സൂർ: തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂറിൽ താമസസ്ഥലം കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന 53,000-ത്തോളം പുകയില ഉൽപന്നങ്ങൾ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തു. അംഗീകൃത മാനദണ്ഡങ്ങൾക്കും നിർദേശങ്ങൾക്കും വിരുദ്ധമായി വിപണിയിൽ വിതരണത്തിനെക്കാൻ സൂക്ഷിച്ച ഉൽപന്നങ്ങളാണ് ഇവ.

സൂർ പൊലീസ് സ്റ്റേഷനുമായി സഹകരിച്ച് അതോറിറ്റി ഉദ്യോഗസ്ഥർ നടത്തിയ കൃത്യമായ ഓപ്പറേഷനിലാണ് ഈ വൻ ശേഖരം പിടികൂടിയത്. റെയ്ഡിൽ ചവക്കുന്ന പുകയിലയുടെ 6,745 പാക്കറ്റുകളും ബാഗുകളും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത 47,227 സിഗരറ്റ് പാക്കറ്റുകളും കണ്ടെടുത്തു. പിടിച്ചെടുത്ത ഉൽപന്നങ്ങളെല്ലാം അതോറിറ്റി കണ്ടുകെട്ടിയിട്ടുണ്ട്. നിയമലംഘകർക്കെതിരെ ശക്തമായ നിയമനടപടികൾ ആരംഭിച്ചതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Raid in Sur: Over 50,000 Tobacco Products Seized
Next Story