ടോസ്റ്റ് മാസ്റ്റേഴ്സ് വാരാഘോഷം
text_fieldsടോസ്റ്റ് മാസ്റ്റേഴ്സ് വാരാഘോഷ പരിപാടിയിൽനിന്ന്
മസ്കത്ത്: മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് 300ാമത്തെയും കേരള മലയാളം ടോസ്റ്റ് മസ്റ്റേഴ്സിന്റെ 50ാംമത്തെയും വാരാഘോഷ പരിപാടി റൂവിയില്‍ നടന്നു. 'സ്പന്ദനം' പ്രമേയത്തിൽ നടന്ന ആഘോഷ പരിപാടി ഡി.ടി.എം ഗുല്‍ബീന്ദര്‍ സിങ് പൂന് ഉദ്ഘാടനം ചെയ്തു. ജോര്‍ജ് മെലെഡന് അധ്യക്ഷത വഹിച്ചു. ദിലീപ്കുമാര്, റാണി അബ്ദുല്‍ റബ്ബ് എന്നിവര്‍ സംസാരിച്ചു. തൂലിക വാര്‍ത്താപത്രിക എന്‍. മുഹമ്മദ് സൈജു വിക്ടറിന് കോപ്പി നല്കി പ്രകാശനം ചെയ്തു. ആര്‍ട് എഡിറ്റര്‍ ഡോണ്‍ അശോകന് തൂലിക വാര്ത്താപത്രികയെ പരിചയപ്പെടുത്തി.
പ്രസംഗ മത്സരത്തിന് അഹമ്മദ് പറമ്പത്ത് നേതൃത്വം നല്കി. ലുലു റോബിന് ഒന്നാം സമ്മാനം നേടി. രാംദാസ്, സുരേഷ് ബാബു എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. അഞ്ജലീന ആൻഡ് ടീം അവതരിപ്പിച്ചു. വിവിധ കലാപരിപാടികൾ നടന്നു. ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക ഗംഗ രവിശങ്കര്‍ മോഹിനിയാട്ടവും ഷാജഹാന് സുരഭി ബ്രേക്ക് ഡാന്‍സും അവതരിപ്പിച്ചു. ഡോണ്‍ അശോകന് നന്ദി പറഞ്ഞു.

