Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ര്‍കി​ടെ​ക്ച​ര്‍...

ആ​ര്‍കി​ടെ​ക്ച​ര്‍ രം​ഗ​ത്ത്​ ക​ഴി​വു ​തെ​ളി​യി​ക്കാ​ൻ 'ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം' പു​ര​സ്‌​കാ​രം

text_fields
bookmark_border
ആ​ര്‍കി​ടെ​ക്ച​ര്‍ രം​ഗ​ത്ത്​ ക​ഴി​വു ​തെ​ളി​യി​ക്കാ​ൻ ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം പു​ര​സ്‌​കാ​രം
cancel

മ​സ്‌​ക​ത്ത്: ആ​ര്‍കി​ടെ​ക്ച​ര്‍ രം​ഗ​ത്ത്​ ക​ഴി​വു​ ​തെ​ളി​യി​ക്കു​ന്ന യു​വാ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട്​ 'ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം' പു​ര​സ്‌​കാ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം അ​ല്‍ സ​ഈ​ദ്. ആ​ര്‍കി​ടെ​ക്ച​റ​ല്‍ മേ​ഖ​ല​യി​ല്‍ വി​ദ​ഗ്ധ​രും തൊ​ഴി​ല​ന്വേ​ഷ​ക​രു​മാ​യ യു​വാ​ക്ക​ൾ​ക്കു​ള്ള പു​ര​സ്​​കാ​രം സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ ത്വാ​രി​ഖി​ന്‍റെ ആ​ശി​ര്‍വാ​ദ​ത്തോ​ടെ​യാ​ണ്​ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. വ​ര്‍ഷ​ത്തി​ല്‍ പ്രാ​ദേ​ശി​ക മ​ത്സ​ര​ത്തി​ലൂ​ടെ വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ക്കും.

മി​ക​ച്ച സൃ​ഷ്ടി​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തോ​ടൊ​പ്പം വി​ജ​യി​ക്കു​ന്ന ഡി​സൈ​നു​ക​ള്‍ക്ക് സ​ര്‍ക്കാ​ര്‍ ഏ​ജ​ന്‍സി​ക​ള്‍ വ​ഴി നി​ക്ഷേ​പം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും. വ്യ​ക്തി​ഗ​ത​മാ​യോ അ​ല്ലെ​ങ്കി​ല്‍ മൂ​ന്ന് ആ​ളു​ക​ള്‍ ക​വി​യാ​ത്ത ഒ​രു ടീ​മാ​യോ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് 35 വ​യ​സ്സി​ല്‍ ക​വി​യാ​ന്‍ പാ​ടി​ല്ല. മ​ത്സ​രാ​ര്‍ഥി​ക​ള്‍ പ്രോ​ജ​ക്ട് ആ​ശ​യ​ങ്ങ​ള്‍, കാ​ഴ്ച​പ്പാ​ടു​ക​ള്‍, നി​ര്‍ദേ​ശ​ങ്ങ​ള്‍ എ​ന്നി​വ​യെ കു​റി​ച്ച് ജൂ​റി​ക്ക് കൃ​ത്യ​മാ​യ വി​വ​രം ന​ല്‍ക​ണം. പ​ത്തു പേ​രെ ഫൈ​ന​ൽ ഘ​ട്ട​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്കും. ഇ​തി​ൽ​നി​ന്ന് ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ ല​ഭി​ക്കും. 20,000, 15,000, 10,000 റി​യാ​ൽ എ​ന്നി​ങ്ങ​നെ​യാ​ണ്​ യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ​ക്കു​ള്ള സ​മ്മാ​ന​ത്തു​ക. മ​റ്റു ഫൈ​ന​ലി​സ്റ്റു​ക​ളാ​യ ഏ​ഴു​പേ​ർ​ക്കും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:architecture
News Summary - To prove his ability in the field of architecture, see 'Bill Arab Bin Haitham'. award
Next Story