ടി.കെ.എം എൻജിനീയറിങ് കോളജ് ഒമാൻ അലുംനി ചാപ്റ്റർ ഈദ് സംഗമം
text_fieldsകൊല്ലം ടി.കെ.എം എൻജിനീയറിങ് കോളേജ് ഒമാൻ ചാപ്റ്ററിന്റെനേതൃത്വത്തിൽ നടന്ന
ഈദ് സംഗമം
മസ്കത്ത്: കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് ഒമാൻ ചാപ്റ്റർ ‘പെരുന്നാൾ സൊറ’ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് എൻജിനീയർ റഫീഖിന്റെ നേതൃത്വത്തിൽ റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ നടന്ന ആഘോഷപരിപാടിയിൽ എൻജിനീയർ നസറുദ്ദീൻ ഈദ് സന്ദേശം കൈമാറി. ആഘോഷപരിപാടിയിൽ സെക്രട്ടറി മോഹിത്ത്, വൈസ് പ്രസിഡന്റ് മിഥുൻ കുമാർ, ജോയന്റ് സെക്രട്ടറി ജാബിർ, ട്രഷറര് കിരൺ, പ്രോഗ്രാം കൺവീനർ വിഷ്ണു മറ്റു കമ്മിറ്റി അംഗങ്ങളായ മിഥുൻ ലാൽ, റജിബ, രോഷ്ന, ഹൻസിൻ, രേഷ്മ, ആതിര, പദ്മ എന്നിവരുടെ നേതൃത്വത്തിൽവൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. ഈദ് ആഘോഷത്തിന് മാറ്റ് കൂട്ടാൻ മെഹ്ഫിൽ മുട്ടിപ്പാട്ട് ടീമും ഉണ്ടായിരുന്നു.
കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്നും പഠിച്ചിറങ്ങിയ എൻജിനീയർമാരുടെയും അവരുടെ കുടുംബങ്ങളുടെയും കൂട്ടായ്മയാണ് ഈ ചാപ്റ്റർ. 1986ൽ പ്രവർത്തനമാരംഭിച്ച ഈ കൂട്ടായ്മയുടെ രക്ഷധികാരി ഇ. എം.അഷ്റഫ് സാർ ആണ്. പരസ്പര സഹകരണവും സ്നേഹബന്ധവും മുഖ മുദ്രയാക്കിയ കൂട്ടായ്മ എല്ലാ വർഷവും വിവിധ പരിപാടികൾ നടത്താറുണ്ട്.
ഒമാനിലെ മറ്റു എൻജിനീയറിങ് കോളജ് അലുംനി ചാപ്റ്റേഴ്സിനെ പങ്കെടുപ്പിച്ചു നടത്തുന്ന ക്വിസ്, ലോകത്തെങ്ങുമുള്ള ടി.കെ.എം അലുംനി ചാപ്റ്റേഴ്സിലെ കലാകാരന്മാരെ പങ്കെടുപ്പിച്ചു നടത്തുന്ന രാഗഞ്ജലി സംഗീത പരിപാടിയും അവയിൽ ചിലതാണ്. വരും കാലയളവിൽ വ്യത്യസ്ത പരിപാടികൾ നടത്തുമെന്നും അതിൽ ആഗസ്റ്റ് മാസം നടത്തി വരുന്ന കേരള എൻജിനീയേഴ്സ് ഫോറത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി ക്വിസ് ആണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിന്നതെന്നും സംഘാടകർ അറിയിച്ചു. അലുംനിയിൽ അംഗമാകാൻ താല്പര്യം ഉള്ളവർക്ക് +968 9594 2462 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

