‘ടിസ’ കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsടിസ തുംറൈത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം
തുംറൈത്ത്: തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) കുടുംബസംഗമം സംഘടിപ്പിച്ചു. കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സ്കൂൾ തുംറൈത്ത് മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് റസ്സൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ടിസ പ്രസിഡന്റ് ഷജീർ ഖാൻ അധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം ,ബിനു പിള്ള എന്നിവർ സംസാരിച്ചു. നാട്ടിലേക്ക് തിരിക്കുന്ന ടിസ വനിത വിഭാഗം കൺവീനർ സജിനി ഷാജീവിന് ഉപഹാരം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് രേഖ പ്രശാന്ത് ആശംസകൾ അർപ്പിച്ചു.
ഡോ.നിസ്താർ ആരോഗ്യ ക്ലാസെടുത്തു. പ്രസാദ് സി. വിജയൻ ഷോർട്ട്ഫിലിം നിർമാണത്തെ പരിചയപ്പെടുത്തി. വിവിധ കലാപരിപാടികൾ അരങ്ങേറി. വോയിസ് ഓഫ് സലാലയിലെ ഗായകർ അവതരിപ്പിച്ച കരോക്കെ ഗാനമേളയും നടന്നു. പ്രശാന്ത് വൈക്കത്ത്, പി.പി. ഷാജി , ജോൺ, പുരുഷോത്തമൻ, അനുരാജ് എന്നിവർ നേതൃത്വം നൽകി.

