ടിസ ഓൺലൈൻ കുടുംബ സംഗമം
text_fieldsടിസ സംഘടിപ്പിച്ച ഓൺലൈൻ സംഗമം ഡോ. ഡാനിഷ് സലീം ഉദ്ഘാടനം ചെയ്യുന്നു
തുംറൈറ്റ്: തുംറൈറ്റ് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) ഓൺലൈൻ കുടുംബ സംഗമം സംഘടിപ്പിച്ചു. മെംബർമാരെയും അവരുടെ നാട്ടിലുള്ള കുടുംബത്തെയും മക്കളെയും ഉൾപ്പെടുത്തിയ സംഗമം ശ്രദ്ധേയമായി.
അബൂദബി ആരോഗ്യ അതോറിറ്റി സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ഡാനിഷ് സലിം പരിപാടി ഉദ്ഘാടനം ചെയ്തു. 'വീണുടയാത്ത കുടുംബം' എന്ന വിഷയത്തിൽ കെ.പി. അർഷദ് സംസാരിച്ചു. ദിനേശ് പയ്യന്നൂർ കുട്ടികളോട് സംവദിച്ചു.
കൊറോണ പ്രതിസന്ധിയിൽ നാളുകളായി നാട്ടിൽ പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് പരസ്പരം കാണുവാനുള്ള അവസരം കൂടിയായിരുന്നു ഈ കൂടിച്ചേരൽ. കുട്ടികളും രക്ഷിതാക്കളും വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു. ടിസ കൺവീനർ റസൽ മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ രഞ്ജിത്ത് നായർ, ബൈജു തോമസ്, പി.പി. ഷാജി, അശോക്, പ്രശാന്ത് വൈക്കത്ത്, സജിനി ഷാജീവ്, അഷ്റഫ് കോട്ടപ്പള്ളി, കോയ അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ കിഷോർ ഗോപിനാഥ് സ്വാഗതവും അബ്ദുൽ സലാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

