ടിസ ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറി
text_fieldsവയനാടിനായി ടിസ സമാഹരിച്ച തുക ടിസ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് കൈമാറുന്നു
തുംറൈത്ത്: ഇന്ത്യന് സോഷ്യൽ അസോസിയേഷൻ ‘ടിസ’ വയനാടിനായി സമാഹരിച്ച അഞ്ചു ലക്ഷത്തി അമ്പത്തി അയ്യായിരത്തി അഞ്ഞൂറ്റി അമ്പത്തിയഞ്ചു രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സി.എംന്റെ ഓഫീസിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചെക്ക് ഏറ്റുവാങ്ങി. എം.എൽ.എ കടകംപള്ളി സുരേന്ദ്രനും സംബന്ധിച്ചു. ടിസ പ്രതിനിധികളായ സുമയ്യ സലാം, ഫൗസിയ ഷജീർ, ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
തുംറൈത്തിൽ നിന്നും മാത്രം സമാഹരിച്ച തുകയാണിതെന്ന് പ്രസിഡന്റ് ഷജീർഖാൻ മറ്റു ഭാരവാഹികളായ ബൈജു തോമസ്, റസൽ മുഹമ്മദ്, അബ്ദുൽ സലാം, പ്രസാദ് സി.വിജയൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

