ടിസ ക്രിക്കറ്റ് ടൂർണമെന്റ്: അസ്സഫ ടീം ജേതാക്കൾ
text_fieldsടിസ തുംറൈത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ വിജയികളായ അസ്സഫ ടീം സംഘാടകർക്കൊപ്പം
തുംറൈത്ത്: തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ വാലി ഓഫിസിനു സമീപമുള്ള മൈതാനിയിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ അസ്സഫ ടീം വൺ വിജയികളായി. തുംറൈത്തിലും പരിസരത്തുമുള്ള ആറു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. എട്ടു ഓവറിൽ നടന്ന മത്സരത്തിൽ അസ്സഫ ടീം ടുവിനെ പരാജയപ്പെടുത്തിയാണ് അസ്സഫ ടീം വൺ വിജയികളായത്. ഉസ്മാനെ മാൻ ഓഫ് ദി ടൂർണമെന്റായി തെരഞ്ഞെടുത്തു. തന്മയ് മികച്ച കളിക്കാരനായി.
ടൂർണമെന്റ് കൺവീനർ ബിനു പിള്ള , ടിസ പ്രസിഡന്റ് ഷജീർ ഖാൻ, ഭാരവാഹികളായ ബൈജു തോമസ്, അബ്ദുൽ സലാം, കിഷോർ ഗോപിനാഥ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പുരുഷോത്തം, അഖിൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

