Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകടുവ പൂമ്പാറ്റകളെ 37...

കടുവ പൂമ്പാറ്റകളെ 37 വർഷത്തിന്​ ശേഷം കണ്ടെത്തി

text_fields
bookmark_border
കടുവ പൂമ്പാറ്റകളെ 37 വർഷത്തിന്​ ശേഷം കണ്ടെത്തി
cancel

മസ്കത്ത്: ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന േദശാടന പൂമ്പാറ്റകളായി അറിയപ്പെടുന്ന നീലക്കടുവ പൂമ്പാറ്റകളെ 37 വർഷത്തെ ഇടവേളക്കു ശേഷം ഒമാനിൽ വീണ്ടും കണ്ടെത്തി.

തിരുമല ലിംനിയാസ് എന്ന പേരിൽ അറിയപ്പെടുന്ന പൂമ്പാറ്റകളെ കഴിഞ്ഞ വർഷം ജൂലൈ, ആഗസ്​റ്റ്​​ മാസങ്ങളിൽ വ്യത്യസ്​ത സമയങ്ങളിലായി മനാ, അൽ വാഫി, വാദി ബനീ ഒൗഫ്, വാദി ബനീ ഖാറൂസ് എന്നിവിടങ്ങളിൽ കണ്ടെത്തിയിരുന്നു.

ഒറ്റ ഒറ്റയായി കാണപ്പെട്ട പൂമ്പാറ്റകളിൽ ഒരു പെൺ പൂമ്പാറ്റയെ മനയിൽ കണ്ടെത്തിയതായാണ് റിസർച് ഗേറ്റിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നത്​. ഇൗ വിഭാഗത്തിൽ പെട്ട പൂമ്പാറ്റകളെ രണ്ടാം തവണയാണ് ഒമാനിൽ കാണുന്നതെന്നും ഒമാനിലെ പൂമ്പാറ്റകളെ പറ്റിയും ഒമാനിൽ പ്രത്യേകമായി കാണുന്ന ലാർവകളെ പറ്റിയും ഗവേഷണം നടത്തുന്ന അലി ബിൻ അബ്​ദുല്ല അൽ ജഹ്ദമി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. പരമ്പരാഗതമായി ഇൗത്തപ്പന കൃഷിനടക്കുന്ന കാർഷിക മേഖലകളിലാണ് ഇൗ ഇനത്തിൽപെട്ട പൂമ്പാറ്റകളെ കണ്ടെത്തിയതെന്നും ഗവേഷകർ പറയുന്നു.

ഇതിനു​ മുമ്പ്​ 1983 ആഗസ്​റ്റിൽ മസീറാ ദ്വീപിലാണ്​ ഈയിനത്തിലെ പൂമ്പാറ്റകളെ കണ്ടെത്തിയത്​.

ആ വർഷം ഇന്ത്യൻ തീരത്ത്​ നിന്നാരംഭിച്ച്​ മസീറയിൽ വീശിയ ചുഴലിക്കാറ്റ്​ വഴിയാണ്​ ഇൗ ഇനത്തിൽ പെട്ട പൂമ്പാറ്റകളും മറ്റ് നിരവധി പ്രാണികളും മസീറയിൽ എത്തിയത്. മിക്ക വർഷങ്ങളിലും ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള കൊടുങ്കാറ്റും മൺസൂൺ മഴയും ഒമാനെ ബാധിക്കാറുണ്ട്. 2020 മേയ് അവസാനത്തിൽ അറബിക്കടലിെൻറ ഇന്ത്യൻ തീരങ്ങളിൽ നിന്നെത്തിയ കൊടുങ്കാറ്റ് ദോഫാർ മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു.

കടുവ പൂമ്പാറ്റകൾക്ക്​ ജീവിതചക്രം പൂർത്തിയാക്കാൻ 21 മുതൽ 28 ദിവസം വരെയാണ് വേണ്ടി വരുന്നത്. പൂർണ വളർച്ചയെത്തിയ പൂമ്പാറ്റകൾ 60 ൽ അധികം ദിവസം വരെ ജീവിക്കും.മേയ്​ അവസാനത്തെ കാറ്റിലെത്തിയ പൂമ്പാറ്റകൾ പ്രജനനം നടത്തിയത് മൂല മുണ്ടായ പുതിയ പൂമ്പാറ്റകളായിരിക്കാം കണ്ടെത്തിയതെന്ന്​ റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscuitbutterflies
News Summary - Tiger butterflies discovered 37 years later
Next Story