Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലോ​ക​ക​പ്പ്​ യോ​ഗ്യ​ത;...

ലോ​ക​ക​പ്പ്​ യോ​ഗ്യ​ത; ഒ​മാ​ന്‍റെ ആ​ദ്യ മ​ത്സ​രം 16ന്​, ​ടി​ക്ക​റ്റ്​ വി​ൽ​പ​ന തു​ട​ങ്ങി

text_fields
bookmark_border
ഒ​മാ​ൻ ടീം ​അം​ഗ​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ
cancel
camera_alt

കോ​ച്ച്​ ബ്രാ​​ങ്കോ ഇ​വാ​ങ്കോ​വി​ച്ചി​ന്‍റെ കീ​ഴി​ൽ ഒ​മാ​ൻ ടീം ​അം​ഗ​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

മ​സ്ക​ത്ത്​: ഒ​മാ​ന്‍റെ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റ്​ വി​ൽ​പ​ന ആ​രം​ഭി​ച്ചു. ഒമാൻ ഓയിൽ പെട്രോൾ പമ്പിന്​ സമീപത്തായുള്ള അ​ഹ്​ലെ​യി​ന്‍റെ തെരഞ്ഞെടുത്ത സ്​​റ്റോ​റു​ക​ളി​ൽ​നി​ന്നും മ​റ്റും ​ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കാം. ജ​ന​റ​ൽ ടി​ക്ക​റ്റി​ന്​ ര​ണ്ടു​ റി​യാ​ലും വി.​ഐ.​പി ടി​ക്ക​റ്റി​ന്​ 20 റി​യാ​ലു​മാ​ണ്​ ഈ​ടാ​ക്കു​ക. ​ഗ്രൂ​പ്​ ഡി​യി​ൽ ന​വം​ബ​ർ 16ന്​ ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ചൈ​നീ​സ്​ താ​യ്​​പേ​യ് ആ​ണ്​ എ​തി​രാ​ളി​ക​ൾ.

സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ രാ​ത്രി​ ഏ​ഴു​ മ​ണി​ക്കാ​ണ്​ കി​ക്കോ​ഫ്. മി​ക​ച്ച വി​ജ​യ​ത്തോ​ടെ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്ക്​ തു​ട​ക്കം കു​റി​ക്കാ​നാ​യി​രി​ക്കും ഒ​മാ​ൻ ല​ക്ഷ്യ​മി​ടു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ച്ച്​ ബ്രാ​​ങ്കോ ഇ​വാ​ങ്കോ​വി​ച്ചി​ന്‍റെ കീ​ഴി​ൽ ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലാ​ണ്​ ടീം ​അം​ഗ​ങ്ങ​ൾ.

ഫി​ഫ റാ​ങ്കി​ങ്ങി​ൽ ഒ​മാ​നേ​ക്കാ​ൾ വ​ള​രെ പി​ന്നി​ലാ​ണെ​ങ്കി​ലും ത​​ങ്ങ​ളു​ടെ ദി​വ​സ​ങ്ങ​ളി​ൽ മി​ക​ച്ച ക​ളി പു​റ​ത്തെ​ടു​ക്കു​ന്ന​വ​രാ​ണ്​ ചൈ​നീ​സ്​ താ​യ്​​പേ​യ്. ഗ്രൂ​പ്പി​ലെ ഒ​മാ​ന്‍റെ ര​ണ്ടാം മ​ത്സ​രം ന​വം​ബ​ർ 21ന്​ ​ന​ട​ക്കും.

കി​ർ​ഗി​സ്താ​നാ​ണ്​ എ​തി​രാ​ളി​ക​ൾ. കി​ർ​ഗി​സ്താ​നി​ലെ സ്പാ​ർ​ട്ട​ക്ക്​ സ്​​റ്റേ​ഡി​യ​ത്തി​ൽ വൈ​കീ​ട്ട്​ ആ​റു മ​ണി​ക്കാ​ണ് ക​ളി. മ​ലേ​ഷ്യ​യാ​ണ്​ ​ഗ്രൂ​പ്പി​ൽ വ​രു​ന്ന മ​റ്റൊ​രു ടീം. ​അ​ടു​ത്ത കാ​ല​ത്താ​യി മി​ക​ച്ച ഫോ​മി​ലാ​ണ്​ ഒ​മാ​ൻ പ​ന്തു​ത​ട്ടു​ന്ന​ത്. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ല്‍ ന​ട​ന്ന അ​റ​ബ് ഗ​ള്‍ഫ് ക​പ്പി​ല്‍ ഒ​മാ​ൻ ര​ണ്ടാം സ്ഥാ​നം നേ​ടി​യി​രു​ന്നു.

ക​പ്പ്​ നേ​ടാ​നാ​യി​ല്ലെ​ങ്കി​ലും ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ൽ കോ​ച്ച്​ ബ്രാ​ങ്കോ ഇ​വാ​ങ്കോ​വി​ച്ച്​ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. മാ​ർ​ച്ചി​ൽ സു​ല്‍ത്താ​ന്‍ ഖാ​ബൂ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ല​ബ​നാ​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍ക്ക്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഖ​ത്ത​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഏ​ഷ്യ ക​പ്പി​ന്​ മു​ന്നോ​ടി​യാ​യു​ള്ള ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു മ​ത്സ​രം. സെ​പ്​​റ്റം​ബ​റി​ൽ അ​മേ​രി​ക്ക​ക്കെ​തി​രെ ന​ട​ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ നാ​ലു​ ഗോ​ളി​ന്​ തോ​റ്റെ​ങ്കി​ലും ടീ​മി​ന്‍റെ ശ​ക്തി​യും ദൗ​ർ​ബ​ല്യ​വും മ​ന​സ്സി​ലാ​ക്കാ​ൻ മ​ത്സ​രം​കൊ​ണ്ട് സാ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TicketsMatchOman
News Summary - Tickets Sale Started Oman's First Match on 16th
Next Story