തിച്ചൂർ സുരേന്ദ്രന് ഊഷ്മള യാത്രയയപ്പ് നൽകി
text_fieldsമസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ സ്ഥാപകൻ തിച്ചൂർ സുരേന്ദ്രന് യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് രതീഷ് പട്ട്യാത്ത് ഉപഹാരം കൈമാറുന്നു
മസ്കത്ത്: മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ സ്ഥാപകൻ തിച്ചൂർ സുരേന്ദ്രന് ശിഷ്യരുടെയും വാദ്യ ആസ്വാദകരുടെയും നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് സംഘടിപ്പിച്ചു. മസ്കത്തിലെ നിരവധി സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും വിവിധ സംഘടന ഭാരവാഹികളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. മസ്കത്ത് പഞ്ചവാദ്യ സംഘം പ്രസിഡന്റ് രതീഷ് പട്ട്യാത്ത് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോഓഡിനേറ്റർ കിഷോർ പുളിക്കൽ, സുരേഷ് ഹരിപ്പാട്, രവി പാലിശ്ശേരി എന്നിവർ സംസാരിച്ചു.
വിവിധ സംഘടനാ നേതാക്കൾക്ക് പുറമെ മസ്കത്ത് പഞ്ചവാദ്യ സംഘത്തിലെ മുതിർന്ന അംഗങ്ങളായ ഡോ. അജിത് കുമാർ, സന്ദീപ് സേതുമാധവൻ, രാജേഷ് രാധാകൃഷ്ണൻ തുടങ്ങിയവരും ആശംസ നേർന്നു. പ്രസിഡന്റ് രതീഷ് പട്ട്യാത്ത് ഉപഹാരം കൈമാറി. സുരേഷ് ഹരിപ്പാട് പൊന്നാട അണിയിച്ച് ആദരിച്ചു. കൂടാതെ വിവിധ സംഘടനകളും ചടങ്ങിൽ അദ്ദേഹത്തെ ആദരിച്ചു. സത്യനാഥ് കെ. ഗോപിനാഥ്, ശ്രീവിദ്യ രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

