വടക്കൻ ഗവർണറേറ്റുകളിൽ പൊടിക്കാറ്റ്; ജാഗ്രത മുന്നറിയിപ്പ്
text_fieldsമസ്കത്ത്: ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ പൊടിക്കാറ്റ് തുടരുന്നുതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇത് ദുരക്കാഴ്ചയിൽ കാര്യമായ കുറവുണ്ടാക്കിയിട്ടുണ്ട്. പൊടിക്കാറ്റ് കാരണം ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശം നൽകി. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യപരമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം, നിരവധി പ്രദേശങ്ങളിൽ പൊടിയുടെ സാന്നിധ്യം ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച മുന്നറിയിപ്പിന് പിന്നാലെയാണ് ഈ സ്ഥിരീകരണം. അന്ന് ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിൽ, ഇറാനിൽ നിന്ന് ഉത്ഭവിച്ച് ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്ക് നീങ്ങുന്ന ഒരു പൊടിക്കാറ്റ് കണ്ടെത്തിയിരുന്നു. ഈ പൊടിപടലങ്ങൾ വരുന്ന മണിക്കൂറുകളിൽ കാഴ്ച ദൂരം കുറക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

