Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടിസ തുംറൈത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsbookmark_border
തുംറൈത്ത്: തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷന്റെ (ടിസ) ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. തുംറൈത്ത് മാര്യേജ് ഹാളിൽ നടന്ന പരിപാടിയിൽ ഘോഷയാത്ര, കായിക മത്സരങ്ങൾ, ഓണസദ്യ, കലാപരിപാടികൾ എന്നിവ അരങ്ങേറി.തുംറൈത്തിലെയും സലാലയിലെയും പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. ഡോ. കെ. സനാതനൻ, ഡോ. രാകേഷ് കുമാർ ജാ , നാസർ പെരിങ്ങത്തൂർ, സി.വി. സുദർശനൻ, സബീർ പി.ടി. തുടങ്ങിയവർ സംബന്ധിച്ചു.ടിസ പ്രസിഡന്റ് ഷജീർ ഖാൻ, ബൈജു തോമസ്, അബ്ദുൽ സലാം, റസ്സൽ മുഹമ്മദ്, പ്രസാദ് സി. വിജയൻ, ഷാജി പി.പി. എന്നിവരും വനിതാ ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.
Next Story

