Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്ദർശക വിസയിലെത്തിയ തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
സന്ദർശക വിസയിലെത്തിയ തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
cancel

മസ്കത്ത്: സന്ദർശക വിസയിലെത്തിയ തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. കോട്ടപ്പുറം റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന നടുവിൽ പുരക്കൽ അനേക് (46) ആണ് മസ്കത്തിൽ മരിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തുടർ ചികിത്സക്കായി ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മരണം. പിതാവ്: സേതുമാധവൻ. മാതാവ്: ഗീത. ഭാര്യ: നീതു. മകൾ: ഹൃതിക. സഹോദരൻ: ഗോപിനാഥ്. ഒമാൻ തൃശൂർ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thrissur Native passes away in Oman
Next Story