പീറ്റർ ജോസഫിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസം മസ്കത്തിൽ നിര്യാതനായ തൃശൂർ വല്ലച്ചിറ പാറക്കൻ വീട്ടിൽ ജോസഫിന്റെ മകൻ പീറ്റർ ജോസഫിന്റെ (30) മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രാത്രി ഒമാൻ എയറിലാണ് മൃതദേഹം കൊച്ചി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്.സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന പീറ്റർ ബുധനാഴ്ച രാവിലെയാണ് മരിച്ചത്.
മൃതദേഹത്തെ ഭാര്യ അനുപ ജോണി, ബന്ധു സ്റ്റെലിൻ തോമസ് എന്നിവർ അനുഗമിക്കുന്നുണ്ട്. സംസ്കാരം വല്ലച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ വെള്ളിയാഴ്ച വൈകീട്ട് നടക്കും.
പീറ്റർ അഞ്ചു വർഷമായി ഒമാനിൽ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ ഒമാൻ ആരോഗ്യ മന്ത്രാലയ ജീവനക്കാരിയാണ്. മൃതദേഹം കയറ്റി വിടുന്ന നടപടിക്രമങ്ങൾക്ക് ഒ.ഐ.സി.സി ഒമാൻ നാഷനൽ സെക്രട്ടറി റെജി ഇടിക്കുള അടൂർ നേതൃത്വം നൽകി.

