Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൃശൂർ സ്വദേശി ഒമാനിൽ...

തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു
cancel

മസ്​കത്ത്​: അർബുദത്തെ തുടർന്ന്​ ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്​കത്തിൽ മരിച്ചു. മാള പഴയാറ്റിൽ ജോസി​​െൻറ ( ജോസ് ടെക്റ്റയിൽസ്) മകൻ ജോയൽ (42) ആണ്​ വെള്ളിയാഴ്​ച രാത്രി നിര്യാതനായത്​.

ലുലു എക്​സ്​ചേഞ്ച്​ മസ്​കത്ത്​ ഏരിയ ാ മാനേജരായിരുന്നു. അർബുദം ബാധിച്ചതിനെ തുടർന്ന്​ മൂന്ന്​ വർഷത്തിലധികമായി ചികിത്സയിൽ ആയിരുന്നു. നാട്ടിലായിരുന്നു ചികിത്സ നടത്തിയത്​. ചികിത്സക്കായി നാട്ടിൽ പോകാനിരുന്ന സമയത്താണ്​ ഇന്ത്യയിൽ ലോക്​ഡൗണും അന്താരാഷ്​ട്ര വിമാന സർവിസുകൾക്ക്​ വിലക്കും നിലവിൽ വന്നത്​. ഇതോടെ ചികിത്സ മുടങ്ങി.

അസുഖം മൂർധന്യാവസ്​ഥയിൽ എത്തിയതിനെ തുടർന്ന്​ ഒരു മാസത്തോളമായി മസ്​കത്തിലെ ആസ്​റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജോയലിനെ നാട്ടിൽ എത്തിക്കാനുള്ള സാധ്യതകൾ തേടി എംബസിയുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധപ്പെട്ടിരുന്നെങ്കിലും നടന്നില്ല.

ഗർഭിണിയായ ഭാര്യ ഡയാനയും മൂന്ന്​ മക്കളും മസ്​കത്തിലുണ്ട്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുകയാണെന്ന്​ സുഹൃത്തുക്കൾ പറഞ്ഞു.

Show Full Article
TAGS:gulf news 
News Summary - thrissur native died in oman
Next Story