തൃശൂർ അസോസിയേഷൻ മസ്കത്ത് ‘നവദിശ’ ശ്രദ്ധേയമായി
text_fieldsതൃശൂർ അസോസിയേഷൻ മസ്കത്ത് സംഘടിപ്പിച്ച ‘നവദിശ 2026-ബിസിനസ് എക്സലൻസ് മീറ്റ്’
മസ്കത്ത്: തൃശൂർ അസോസിയേഷൻ മസ്കത്ത് സംഘടിപ്പിച്ച ‘നവദിശ 2026-ബിസിനസ് എക്സലൻസ് മീറ്റ്’ ഷെറാട്ടൺ ഹോട്ടലിൽ പ്രൗഢമായി നടന്നു. കേരള യുവജന-കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് മുഖ്യാതിഥിയായി ഉദ്ഘാടനം നിർവഹിച്ചു. ജനറൽസെക്രട്ടറി വാസുദേവൻ തളിയറ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി അധ്യക്ഷത വഹിച്ചു. മന്ത്രി അഡ്വ. ഒ. ജെ. ജനീഷ് ഉദ്ഘാടന പ്രസംഗത്തിൽ, പ്രവാസി സംരംഭകരുടെ സംഭാവനകളെ അഭിനന്ദിക്കുകയും, കേരളത്തിന്റെയും ഗൾഫ് രാജ്യങ്ങളുടെയും സാമ്പത്തിക-സാമൂഹിക വളർച്ചയിൽ പ്രവാസി സമൂഹം വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. സ്പോർട്സ് മേഖലയിലെ ബിസിനസ് സാധ്യതകൾ, യുവ സംരംഭകത്വം, പ്രവാസലോകത്തിന്റെ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിലും അദ്ദേഹം സദസ്സുമായി ആശയങ്ങൾ പങ്കുവെച്ചു.
ചടങ്ങിൽ വിവിധ ബിസിനസ് മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച നജീബ് സി.പി, ലിജു ജോസഫ്, സാമുവൽ ജോസഫ്, ഫൗഷിത് ഇ.ബി. എന്നിവർക്ക് നവദിശ ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിച്ചു.പ്രവാസി സമൂഹത്തിനായി നാല്‍പ്പത്തിയഞ്ച് വർഷത്തിലേറെയായി നടത്തിയ സമർപ്പിത സേവനങ്ങൾക്കും സാമൂഹിക പ്രതിബദ്ധതക്കും അംഗീകാരമായി ഇ.എം. ആൻഡ് പാർട്ണേഴ്സ് ഉടമ ഇ.എം. ബദറുദ്ദീനെ ആദരിച്ചു.
ഷൈസൽ യൂസഫ്, ഫൗഷിത ഇ.ബി, ജഗജിത് പ്രഭാകരൻ, അനിൽ കുമാർ ഭാസ്കരൻ, ലിജു ജോസഫ്, നിഷാദ് ഷജീൻ, അഹമ്മദ് കെ. മുഹമ്മദ്, നജീബ് സി.പി, ജോസഫ് സാമുവൽ എന്നിവരെ ആദരിച്ചു. ഡേവിസ് കൊള്ളന്നൂർ നന്ദി പറഞ്ഞു. അസോസിയേഷൻ ട്രഷറർ മുഹമ്മദ് അലി, പ്രോഗ്രാം കൺവീനർ ഷൈജു വേത്തോട്ടിൽ, കോ-കൺവീനർമാരായ ഡേവിസ് കൊള്ളന്നൂർ, ശ്യാം കോമത്ത്, ബിജു അമ്പാടി , ജിബു ഉസ്മാൻ, വിനോദ്, ക്ലിന്റ്, വളണ്ടിയർ കൺവീനർ സുശീലൻ, വനിതാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബബിത ശ്യാം, സജ്ന സക്കീർ, ഡോ. താര ജയശങ്കർ, നീതു ബിജു, അയന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഒമാനിലെ ബിസിനസ്, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, വിവിധ സംഘടനാ പ്രതിനിധികൾ, സംരംഭകർ, മാധ്യമ പ്രവർത്തകർ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

