തൃശൂർ അസോസിയേഷൻ മസ്‌കത്ത് ‘നവദിശ 2026’ ബിസിനസ് എക്സലൻസ് അവാർഡ് 12ന്
text_fieldsമസ്‌കത്ത്: തൃശൂർ അസോസിയേഷൻ മസ്‌കറ്റ് സംഘടിപ്പിക്കുന്ന ‘നവദിശ 2026’ ബിസിനസ് എക്സലൻസ് അവാർഡ് ചടങ്ങ് ശനിയാഴ്ച വൈകിട്ട് അഞ്ചിന് മസ്‌കത്തിലെ ഷെറാട്ടൺ ഹോട്ടലിൽ നടക്കും.
ഒമാനിലെ വ്യവസായ-വാണിജ്യ രംഗങ്ങളിൽ മികവ് തെളിയിച്ച സംരംഭകർ, ബിസിനസ് നേതാക്കൾ, പ്രഫഷണലുകൾ, സ്ഥാപനങ്ങൾ എന്നിവരെ ആദരിക്കുകയും അവരുടെ നേട്ടങ്ങളും സമൂഹത്തിനുള്ള സംഭാവനകളും അംഗീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘നവദിശ 2026’ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കേരള കായിക- യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.
ഒരുക്കങ്ങൾ പുരോഗമിക്കുന്നതായും ചടങ്ങിലേക്ക് പ്രവേശനം ഇൻവിറ്റേഷൻ മുഖേന മാത്രമാണെന്നും തൃശൂർ അസോസിയേഷൻ മസ്‌കത്ത് പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി, ജനറൽ സെക്രട്ടറി വാസുദേവൻ തളിയാറ, പ്രോഗ്രാം കൺവീനർ ഷൈജു വെത്തോട്ടിൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

