‘തൃശൂർ അസോസിയേഷൻ മസ്കത്ത്’ കൂട്ടായ്മ നിലവിൽവന്നു
text_fieldsതൃശൂർ അസോസിയേഷൻ മസ്കത്ത് കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മസ്കത്ത്: ഒമാനിലെ തൃശൂർ നിവാസികളുടെയും കുടുംബാംഗങ്ങളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും ക്ഷേമം ലക്ഷ്യമിട്ട് ‘തൃശൂർ അസോസിയേഷൻ മസ്കത്ത്’ കൂട്ടായ്മ നിലവിൽ വന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഘടനയുടെ പ്രധാന ലക്ഷ്യം തൃശൂരുകാരുടെ ഉന്നമനത്തിനും വികസനത്തിനും പോറ്റമ്മയായ ഒമാനോടുള്ള തൃശൂർ പ്രവാസികളുടെ പ്രതിബദ്ധത നിറവേറ്റുക എന്നുള്ളതാണ്. ആരോഗ്യപാലനം, വിദ്യാഭ്യാസം, കലാസാംസ്കാരികപ്രവർത്തനങ്ങൾ, എങ്ങനെ നല്ല രക്ഷിതാക്കളാകാം, നിയമ ബോധവത്കരണ ക്ലാസുകൾ, മറ്റ് സന്നദ്ധപ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. തൃശൂർ അസോസിയേഷൻ മസ്കത്തിന്റെ സേവനപ്രവർത്തനങ്ങളുടെ ആദ്യഭാഗമായി സെപ്റ്റംബർ 19ന് ബൗഷർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നത്തും. സ്ത്രീശാക്തീകരണ ശിൽപശാല, പരിശീലനങ്ങൾ, ക്ലാസുകൾ, യോഗ്യതകൾ അടിസ്ഥാനമാക്കി ജോലിസാധ്യതകൾ കണ്ടെത്തി മാർഗനിർദേശങ്ങൾ, ബിസിനസ് സാധ്യതകൾ എന്നിവക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കും. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവരുടെ ഉന്നമനത്തിനായുള്ള പ്രത്യേക ക്ലാസുകൾ, മത്സരങ്ങൾ, അവരുടെ രക്ഷിതാക്കൾക്കായുള്ള മോട്ടിവേഷൻ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു. ജാതി-മത-വർഗ-രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ഐക്യവും സഹകരണത്തിനുമുള്ള പ്രവർത്തനങ്ങൾക്കായി സംഘടന മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ മസ്കത്തിന്റെ ആദ്യ പൊതുയോഗം അഡ്വ. പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്നു. നൂറോളം പേർ പങ്കെടുത്തു. ഭാരവാഹികൾ: പ്രസിഡന്റ്-ജയശങ്കർ പാലിശ്ശേരി, ജനറൽ സെക്രട്ടറി(സംഘടനാചുമതല)-വാസുദേവൻ തളിയറ, ട്രഷറർ-മുഹമ്മദലി, ജോയന്റ് ട്രഷറർ-ജിബു ഉസ്മാൻ, ജനറൽ സെക്രട്ടറി (കല, സാംസ്കാരികം)- ശ്യം കോമത്ത്, ജനറൽ സെക്രട്ടറി (സ്പോർട്സ് ആൻഡ് സാമൂഹികക്ഷേമം) -ബിജു അമ്പാടി, വൈസ് പ്രസിഡന്റുമാർ- സുനീഷ് ഗുരുവായൂർ, മണികണ്ഠൻ കോതോട്ട്, സലിം മുതുവമ്മൽ, സാബു ആനാപ്പുഴ, സെക്രട്ടറിമാർ-ഡേവിസ് കൊള്ളന്നൂർ, ഖിഫിൽ ഇക്ബാൽ, അശോകൻ എളവള്ളി, ഉല്ലാസ് വെള്ളുവശ്ശേറി, ജനറൽ കൺവീനർ -ഷൈജു വെതോട്ടിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

