Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്നേഹത്തിന്റെയും...

സ്നേഹത്തിന്റെയും സമാധാനത്തി​ന്റെയും സന്ദേശം പകർന്ന് തൃശൂർ അസോസിയേഷൻ മസ്കത്ത് ഇഫ്താർ സംഗമം

text_fields
bookmark_border
സ്നേഹത്തിന്റെയും സമാധാനത്തി​ന്റെയും സന്ദേശം പകർന്ന് തൃശൂർ അസോസിയേഷൻ മസ്കത്ത് ഇഫ്താർ സംഗമം
cancel
camera_alt

തൃശൂർ അസോസിയേഷൻ മസ്കത്ത് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്

മസ്കത്ത്: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പകർന്ന് തൃശൂർ അസോസിയേഷൻ മസ്കത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്ത് സംഗമത്തെ സമൃദ്ധമാക്കി.

റമദാന്റെ ആത്മീയ സന്ദേശവും മനുഷ്യരാശിയുടെ നിലനിൽപ്പിന് അത്യാവശ്യമായ ലോക സമാധാനത്തിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞ സന്ദേശം പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി പങ്കുവെച്ചു. പരസ്പര സ്നേഹവും സഹാനുഭൂതിയും പങ്കിടലും വളർത്തുന്ന ഒരു ആത്മീയ അവസരമായി ഇഫ്താർ സംഗമം മാറി. കൺവീനർ സാബു ആനാപ്പുഴ സ്വാഗതവും ട്രഷറർ മുഹമ്മദലി നന്ദിയും പറഞ്ഞു. റമദാന്റെ മഹത്ത്വവും ആത്മീയ സന്ദേശവും സംബന്ധിച്ച് അൽ ഹുദ മദ്റസ അധ്യാപകൻ അനസ് നഈമി പ്രഭാഷണം നടത്തി.

ഉപവാസത്തിന്റെ ആത്മീയതയും മനുഷ്യരിൽ കരുണയും ഐക്യവും വളർത്തുന്ന സന്ദേശവും അദ്ദേഹം വിശദീകരിച്ചു. സഹോദരത്വവും ഐക്യവും ശക്തിപ്പെടുത്തുന്ന ഈ ഇഫ്താർ സംഗമം സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും ഒരുമിപ്പിച്ച ആത്മീയവും സൗഹൃദപരവുമായ വേദിയായി മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOman NewsIftar MeetThrissur Association
News Summary - Thrissur Association Muscat Iftar gathering
Next Story