തൃശൂർ അസോസിയേഷൻ മസ്കത്ത് കുടുംബ സംഗമവും ഓണാഘോഷവും
text_fieldsതൃശൂർ അസോസിയേഷൻ മസ്കത്തിന്റെ കുടുംബസംഗമത്തിൽനിന്ന്
മസ്കത്ത്: തൃശൂർ അസോസിയേഷൻ മസ്കത്തിന്റെ കുടുംബസംഗമവും ഓണാഘോഷവും റൂവിയിലെ ഗോൾഡൻ ടുലിപ് ഹോട്ടലിൽ ആഘോഷിച്ചു. ഓണവിരുന്ന് 2025 എന്ന തലക്കെട്ടിൽനടന്ന പരിപാടി പ്രസിദ്ധ ഗാനരചയിതാവ് ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
പ്രോഗ്രാം കൺവീനർ ബിജു അമ്പാടി സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി വാസുദേവൻ തളിയാറ, പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ സന്തോഷ് ഗീവർ, കാൻസർ ചികിത്സ രംഗത്തു പ്രവർത്തിക്കുന്ന ഡോ. രാജശ്രീ നാരായണൻ കുട്ടി, പുരസ്കാര ജേതാവായ സംവിധായകൻ സലിം മുതുവമ്മൽ, അഡ്വ. പ്രസാദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ്കുമാർ , പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മ പ്രസിഡന്റ് ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. അംഗങ്ങളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിവിധ നൃത്തങ്ങൾ , ഗാനങ്ങൾ, ഹാസ്യപരിപാടികൾ, ഒപ്പന, തിരുവാതിരക്കളി , മാർഗംകളി , എന്നിവ അരങ്ങേറി. സമീർഷ കൊടുങ്ങല്ലൂർ , സുധീഷ് ചാലക്കുടി, ബിബിത ശ്യം എന്നിവർ ഗാനമേള നയിച്ചു. എല്ലാ കലാകാരന്മാർക്കും മുഖ്യാതിഥി ഹരിനാരായണൻ മെമന്റോ കൈമാറി. ട്രഷറർ മുഹമ്മദലി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

