തൃശൂർ അസോ. ‘ഓണവിരുന്ന്’ പോസ്റ്റർ പ്രകാശനം
text_fieldsതൃശൂർ അസോസിയേഷൻ മസ്കത്ത് സംഘടിപ്പിക്കുന്ന
‘ഓണവിരുന്ന് 2025’ ന്റെ പോസ്റ്റർ പ്രകാശന ചടങ്ങിൽനിന്ന്
മസ്കത്ത്: തൃശൂർ അസോസിയേഷൻ മസ്കത്ത് സംഘടിപ്പിക്കുന്ന ‘ഓണവിരുന്ന് 2025’ന്റെ പോസ്റ്റർ പ്രകാശനം റൂവിയിലെ ഹോട്ടലിൽ നടന്നു. പരിപാടിയുടെ മുഖ്യ സ്പോൺസറായ അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-അനന്തപുരി പോളി ക്ലിനിക്ക് പാർട്ണറും അസോസിയേഷൻ രക്ഷാധികാരിയുമായ സന്തോഷ് ഗീവിന് നൽകി സെക്രട്ടറി നിർവഹിച്ചു.
‘സ്നേഹം, സമത്വം, സഹോദര്യം’ എന്ന ആശയത്തിലൂന്നിയായിരിക്കും തൃശൂർ അസോസിയേഷൻ മസ്കത്ത് എന്നും മുന്നോട്ടുപോവുകയെന്ന് ജനറൽ സെക്രട്ടറി വാസുദേവൻ തളിയറ ചൂണ്ടിക്കാട്ടി. അസോസിയേഷൻ വൈസ് പ്രസിഡന്റ് സുനീഷ് ഗുരുവായൂർ, ട്രഷറര്‍ മുഹമ്മദലി എന്നിവർ സംസാരിച്ചു. രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് മാത്രമാണ് പ്രവേശനമെന്നും പരിപാടിയുടെ ഒരുക്കങ്ങൾ ഏറക്കുറെ പൂർത്തിയായതായും സംഘാടക സമിതി കൺവീനർ ബിജു അമ്പാടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

