ഹൈമയിൽ വാഹനാപകടം മൂന്ന് യു.പി സ്വദേശികൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്
text_fieldsഹെമ റാണി
മസ്കത്ത്: ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു. എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. യു.പി.സ്വദേശികളായ കമലേഷ് ബെർജ (46),ഹെമ റാണി (54),ഇശാൻ ദേശ് ബന്ധു (31) എന്നിവരാണ് മരിച്ചത്. മനോജ്, ഇദ്ദേഹത്തിന്റെ മകൾ ദിക്ഷ, റാം മോഹൻ, ഇദ്ദേഹത്തിന്റെ മകൾ പ്രിയങ്ക, മരിച്ച കമലേഷിന്റെ മാതാവ് രാധാറാണി എന്നിവർക്കാണ് പരിക്കേറ്റത്.
ഇതിൽ നിസാര പരിക്കേറ്റ മനോജ്, മോഹൻ എന്നിവർ ഹൈമ ആശുപത്രിയിലും ഗുരുതരാമായി പരക്കേറ്റ മറ്റുള്ളവർ നിസ് വ ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. ശനിയാഴ്ച രാവിലെയാണ് അപകടം.
ഒമാൻ കാണാനെത്തിയ സംഘം സലാലയിൽനിന്ന് മസ്കത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന പജിറോ മുന്നിലുള്ള ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നിസ് വ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ദീർഘകാലം സലാലയിൽ ജോലി ചെയ്തിരുന്നവരായിരുന്നു യു.പി.സ്വദേശികളായ മനോജും കുടുംബവും. മനോജിന്റെ സുഹ്യത്തായ റാം മോഹനും കുടുംബവും ബ്രിട്ടീഷ് പൗരത്വമുള്ള യു.പിക്കാരാണ്.
യു.കെയിൽ നിന്നെത്തിയ ഇവരെ സലാല കാണിക്കാനെത്തിയതായിരുന്നു. മനോജും കുടുംബവും ഇന്ത്യൻ സോഷ്യൽ ക്ലബുമായി സജീവ ബന്ധമുണ്ടായിരുന്നവരാണ്. രണ്ട് വർഷം മുമ്പാണ് ഇവർ ജോലി ആവശ്യാർഥം മസ്കത്തിലേക്ക് മാറിയത്.
മരണപ്പെട്ടവർക്ക് സലാല എംബസി കോൺസുലാർ ഏജന്റ് ഡോ.കെ.സനാതനൻ ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

