Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാല പാതയിൽ അപകടം: മൂന്ന് ട്രക്കുകൾ മറിഞ്ഞു; വൻ ഗതാഗതക്കുരുക്ക്

text_fields
bookmark_border
സലാല പാതയിൽ അപകടം: മൂന്ന് ട്രക്കുകൾ മറിഞ്ഞു; വൻ ഗതാഗതക്കുരുക്ക്
cancel

മസ്കത്ത്: സലാലയിലേക്കുള്ള പ്രധാന പാതയിൽ മൂന്ന് ട്രക്കുകൾ നിയന്ത്രണം വിട്ട് മറിഞ്ഞ് വൻ ഗതാഗതക്കുരുക്ക്. ദോഫാർ ഗവർണറേറ്റിലെ അഖബത്ത് അൽ യാസ്മിനിലെ കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

അപകടത്തെ തുടർന്ന് സലാല ഭാഗത്തേക്കുള്ള റോഡിൽ വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വിവരമറിഞ്ഞ് ട്രാഫിക് പൊലീസും സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി റോഡ് പൂർവ്വസ്ഥിതിയിലാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആർ.ഒ.പി ട്രാഫിക് വിഭാഗം നിർദേശം നൽകി. റോഡുകളിലെ ഇറക്കങ്ങളിൽ വേഗത നിയന്ത്രിക്കാനും ജാഗ്രതയോടെ ഡിഫൻസീവ് ഡ്രൈവിംഗ് രീതികൾ പാലിക്കാനും അധികൃതർ ഡ്രൈവർമാരോട് അഭ്യർഥിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three trucks overturn on Salalah road, causing massive traffic jam
Next Story