Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ ചിഹ്നങ്ങൾ, സ്ഥാപനങ്ങളുടെ സംരക്ഷണം, ബഹുരാഷ്ട്ര നികുതി; ഒമാനിൽ മൂന്ന് രാജകീയ ഉത്തരവുകൾ

text_fields
bookmark_border
news
cancel

മസ്കത്ത്: ദേശീയ ചിഹ്നങ്ങൾ, സ്ഥാപനങ്ങളുടെ സംരക്ഷണം, ബഹുരാഷ്ട്ര കമ്പനികളുടെ നികുതി എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. ദേശീയ പതാക, ഔദ്യോഗിക ചിഹ്നം, ദേശീയ ഗാനം എന്നിവ സംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തുന്നതും സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി പുതിയ നിയമം കൊണ്ടുവരുന്നതും ബഹുരാഷ്ട്ര കമ്പനികളുടെ അനുബന്ധ സ്ഥാപനങ്ങൾക്ക് ബാധകമായ നികുതി നിയമത്തിൽ മാറ്റം വരുത്തുന്നതുമാണ് ഉത്തരവുകൾ.

99/2026 നമ്പർ രാജകീയ ഉത്തരവിലൂടെ ദേശീയ പതാക, ഔദ്യോഗിക ചിഹ്നം, ദേശീയ ഗാനം എന്നിവ സംബന്ധിച്ച 2004ലെ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തു. ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും.

സ്ഥാപനങ്ങളുടെ സംരക്ഷണം സംബന്ധിച്ച പുതിയ നിയമം കൊണ്ടുവരുന്നതാണ് 100/2026 നമ്പർ ഉത്തരവ്. നിയമം നടപ്പാക്കുന്നതിനാവശ്യമായ ചട്ടങ്ങളും തീരുമാനങ്ങളും പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ പുറപ്പെടുവിക്കും. പുതിയ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിനായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് പരമാവധി രണ്ടുവർഷം വരെ സമയം അനുവദിച്ചിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരും.

ബഹുരാഷ്ട്ര കമ്പനികളിലെ അംഗസ്ഥാപനങ്ങൾക്ക് ബാധകമായ അധിക നികുതി നിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് 101/2026 നമ്പർ ഉത്തരവ്. നിയമത്തിന്റെ പേരിലും ചില വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three royal decrees in Oman: Protection of national symbols, institutions, and multinational taxation
Next Story