Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജബൽ ശംസിൽ വാഹനാപകടം; മൂന്ന് ഒമാനികൾ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ജബൽ ശംസിൽ വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് ഒമാനി പൗരന്മാർ മരിച്ചു. ശനിയാഴ്ച രാവിലെയൊടെയായിരുന്നു സംഭവം. ഒരാളുടെ നില ഗുരുതരമാണെന്ന് റേയാൽ ഒമാൻ പൊലീസ് അറിയിച്ചു. നിയന്ത്രണംവിട്ട കാർ കൊക്കയിലേക്കു മറിയുകയായിരുന്നുയെന്നാണ് അനൗദ്യോഗിക വിവരം. മസ്കത്ത് ഗവർണറേറ്റിലെ ബൗഷറിൽനിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് അറിയാൻ കഴിയുന്നത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. റോയൽ ഒമാൻ പൊലീസ് അധികൃതർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Next Story

