ഇനി കളി വേറെ ലെവൽ; ആമീറാത്തിൽ മൂന്ന് ക്രിക്കറ്റ് ഗ്രൗണ്ടുകൾ
text_fieldsമസ്കത്ത്: ഒമാനിൽ മൂന്ന് പുതിയ ക്രിക്കറ്റ് ഗ്രൗണ്ടുകൾ സ്ഥാപിക്കാൻ പദ്ധതി. ആമീറാത്തിലാണ് ഗ്രൗണ്ടുകൾ വരുന്നത്. ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ സന്ദർശകരാജ്യങ്ങളെ പിടിച്ചുപറ്റുന്നതിനിടെയാണ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത്.
ഒമാൻ ക്രിക്കറ്റ് അക്കാദമിയും പദ്ധതി പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ശ്രമം നടത്തുന്നുണ്ട്. പദ്ധതികൾ ഒമാൻ ക്രിക്കറ്റ് ചെയർമാൻ പങ്കജ് കിംജി വിശദീകരിച്ചു. ആമീറാത്തിലെ നിലവിലെ അക്കാദമി സമുച്ചയത്തിന് എതിർവശത്ത് മൂന്ന് പുതിയ ഗ്രൗണ്ടുകൾ നിർമിക്കുന്നതിനായാണ് ഒമാൻ ക്രിക്കറ്റ് സ്ഥലം ഏറ്റെടുത്തത്. ഇതിൽ ആദ്യത്തേത് അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ളവ സമഗ്രമായ മാസ്റ്റർ ഡെവലപ്‌മെന്റ് പ്ലാനിന് കീഴിൽ ഘട്ടം ഘട്ടമായി പിന്തുടരും.
മൂന്ന് പുതിയ ടർഫ് ഗ്രൗണ്ടുകൾ ഉൾപ്പെടുന്ന വിശദമായ ഒരു മാസ്റ്റർ പ്ലാനിൽ തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഖിംജി പറഞ്ഞു. അടുത്ത വർഷത്തോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഗ്രൗണ്ടിലാണ് അടിയന്തര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വരും വർഷങ്ങളിൽ വലുതും മികച്ചതുമായ അന്താരാഷ്ട്ര ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നത് മുന്നിൽകണ്ടാണ് പ്രവർത്തിക്കുന്നത്.
2021 ലെ ഐ.സി.സി പുരുഷ ടി20 ലോകകപ്പ് മത്സരങ്ങൾ സംഘടിപ്പിച്ചതു മുതൽ ആമീറാത് വേദി സൗകര്യങ്ങളിലും, കുറ്റമറ്റ പിച്ചിലും, അന്താരാഷ്ട്ര ടീമുകളിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും പ്രശംസ നേടിയിട്ടുണ്ട്. സന്ദർശിക്കുന്ന ടീമുകൾ പലപ്പോഴും ഒമാനിലെ മൈതാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പൂർണ അംഗ രാജ്യങ്ങളുടെ നിലവാരത്തിലാണെന്ന് അഭിപ്രായപ്പെടാറുണ്ടെന്നും ഖിംജി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

