Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​സ​ന്ന​യി​ൽ ഗ്യാ​സ്​...

മു​സ​ന്ന​യി​ൽ ഗ്യാ​സ്​ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച്​ മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്ക്

text_fields
bookmark_border
മു​സ​ന്ന​യി​ൽ ഗ്യാ​സ്​ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച്​ മൂ​ന്നു​പേ​ർ​ക്ക്​   പ​രി​ക്ക്
cancel

മ​സ്ക​ത്ത്​: തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ഗ്യാ​സ്​ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച്​ മൂ​ന്നു​പേ​ർ​ക്ക്​ പ​രി​ക്ക്. മു​സ​ന്ന വി​ലാ​യ​ത്തി​ലെ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ വ​ർ​ക് ഷോ​പ്പി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ്​ സം​ഭ​വം. പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി അ​റി​യി​ച്ചു. ഒ​രാ​ളു​ടെ പ​രി​ക്ക്​ ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​ത്തി​ൽ ഷോ​പ്പി​​ന്‍റെ ഉ​ൾ​ഭാ​ഗം ക​ത്തി ന​ശി​ച്ചു.

സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​ണെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. വ​ൻ നാ​ശ​ന​ഷ്ട​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gas cylinderexplosionThree injured
News Summary - Three injured in gas cylinder explosion
Next Story