Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒ​മാ​നി​ലെ മൂ​ന്ന് ച​രി​ത്ര​കോ​ട്ട​ക​ൾ അ​റ​ബ് പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി

text_fields
bookmark_border
ഒ​മാ​നി​ലെ മൂ​ന്ന് ച​രി​ത്ര​കോ​ട്ട​ക​ൾ അ​റ​ബ് പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി
cancel

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ മൂ​ന്ന് ച​രി​ത്ര​കോ​ട്ട​ക​ൾ അ​റ​ബ് വാ​സ്തു​വി​ദ്യാ-​ന​ഗ​ര പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി. ജ​ബ്രി​ൻ കോ​ട്ട, അ​ൽ ഹ​സം കോ​ട്ട, ബൈ​ത്ത് അ​ൽ ഖ​ബീ​ബ് കോ​ട്ട എ​ന്നി​വ​യാ​ണ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ വാ​സ്തു​വി​ദ്യാ-​ന​ഗ​ര പൈ​തൃ​ക നി​രീ​ക്ഷ​ണ സ​മി​തി​യു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. 25 മു​ത​ൽ 27 വ​രെ ഈ​ജി​പ്തി​ലെ കൈ​റോ​യി​ൽ ന​ട​ന്ന സ​മി​തി​യു​ടെ 11ാമ​ത് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഒ​മാ​ൻ പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

കോ​ട്ട​ക​ളു​ടെ ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ പ്രാ​ധാ​ന്യ​വും രാ​ജ്യ​ത്തി​ന്റെ പ്ര​തി​രോ​ധ-​നാ​ഗ​രി​ക വാ​സ്തു​വി​ദ്യാ പാ​ര​മ്പ​ര്യ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് അം​ഗീ​കാ​രം. ഒ​മാ​ന്റെ പ​ര​മ്പ​രാ​ഗ​ത നി​ർ​മാ​ണ​രീ​തി​ക​ൾ, വാ​സ്തു​വി​ദ്യാ ആ​സൂ​ത്ര​ണം, രൂ​പ​ക​ൽ​പ​ന എ​ന്നി​വ​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ ഈ ​ച​രി​ത്ര​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്തി​ന്റെ പ്രാ​ദേ​ശി​ക പ​രി​സ്ഥി​തി​യും ച​രി​ത്ര​പ​ര​വും സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ വി​കാ​സ​വും കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ പ്ര​ക​ട​മാ​ണ്.

ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, രേ​ഖ​പ്പെ​ടു​ത്ത​ൽ, പ​രി​പാ​ല​നം എ​ന്നി​വ​യി​ൽ അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും ഈ ​അം​ഗീ​കാ​രം സ​ഹാ​യി​ക്കും. ഒ​മാ​ന്റെ വാ​സ്തു​വി​ദ്യാ പൈ​തൃ​ക​ത്തി​ന് മേ​ഖ​ലാ​ത​ല​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ല​ഭി​ക്കു​ന്ന​തി​നൊ​പ്പം സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​നു​ഭ​വ​ങ്ങ​ളും അ​റി​വു​ക​ളും കൈ​മാ​റാ​നും അ​വ​സ​ര​മൊ​രു​ങ്ങും. ച​രി​ത്ര​സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും പൈ​തൃ​ക വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്റെ പ്രോ​ത്സാ​ഹ​ന​വും ല​ക്ഷ്യ​മി​ട്ട് അ​റ​ബ്, അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ് ഒ​മാ​ൻ പൈ​തൃ​ക-​ടൂ​റി​സം മ​ന്ത്രാ​ല​യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Three historic forts in Oman have been included in the Arab Heritage List.
Next Story