മൂന്ന് സായാഹ്ന ലേബർ കോടതികൾ രൂപവത്കരിക്കും
text_fieldsമസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ മൂന്ന് സായാഹ്ന ലേബർ കോടതികൾ രൂപവത്കരിക്കാൻ കൗൺസിൽ ഓഫ് അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് ഫോർ ജുഡീഷ്യറി തീരുമാനിച്ചു.
തൊഴിൽ നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. മസ്കത്ത്, അമേറാത്ത്, സീബ് എന്നിവിടങ്ങളിലെ പ്രാഥമിക കോടതികളിലാണ് സായാഹ്ന സേവനങ്ങൾ ഒരുക്കുക. തൊഴിൽതർക്കങ്ങൾ പരിഹരിക്കുന്നത് വേഗത്തിലാക്കുക, കേസുകൾ തീർപ്പാക്കുന്നതിനുള്ള സമയവും നടപടിക്രമങ്ങളും കുറക്കുക തുടങ്ങിയ നിരവധി കാര്യങ്ങളാണ് സായാഹ്ന ലേബർ കോടതികൾ രൂപവത്കരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിൽകേസുകളും തർക്കങ്ങളും പരിഹരിക്കാനും വേഗത്തിലാക്കാനും ഈ സംരംഭം സഹായിക്കുമെന്ന് ജുഡീഷ്യറിയുടെ അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് കൗൺസിലിലെ ജനറൽ ഡിപ്പാർട്മെന്റ് ഫോർ പ്ലാനിങ് മേധാവി ഡോ. യൂസഫ് ബിൻ സലേം അൽ ഫലൈതി കഴിഞ്ഞ വർഷം പറഞ്ഞിരു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

