മനുഷ്യക്കടത്തും അധാർമിക പ്രവർത്തനവും, മസ്കത്തില് മൂന്ന് ബംഗ്ലാദേശി പ്രവാസികള്‍ അറസ്റ്റില്‍
text_fieldsമസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റിലെ ബൗഷര്‍ വിലായത്തില്‍ മനുഷ്യക്കടത്ത്, സ്ത്രീകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി മൂന്ന് ബംഗ്ലാദേശി പ്രവാസികളെ അറസ്റ്റ് ചെയ്തു. റോയല്‍ ഒമാന്‍ പൊലീസ് (ആര്.ഒ.പി) ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ്, ബൗഷറിലെ സ്പെഷല്‍ ടാസ്ക് പൊലീസ് യൂനിറ്റുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. സ്വന്തം രാജ്യക്കാരായ സ്ത്രീകളെ മനുഷ്യക്കടത്ത് നടത്തിയതിനാണ് ഇവരെ പിടികൂടിയതെന്ന് വ്യക്തമാക്കി. പ്രതികള്‍ സ്ത്രീകളെ വശീകരിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായി ആർ.ഒ.പി സൂചിപ്പിച്ചു.
ബംഗ്ലാദേശി, തായ്, ലാവോഷ്യന്‍ എന്നീ രാജ്യക്കാരായ ആറ് സ്ത്രീകള്‍ പ്രതികളുടെ സ്ഥലത്ത് താമസിക്കുന്നതായും ധാര്‍മ്മികതക്കും പൊതു മര്യാദക്കും വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതായും അധികൃതര്‍ അന്വേഷണത്തില്‍ കണ്ടെത്തി. അറസ്റ്റിലായ വ്യക്തികള്‍ക്കെതിരെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആര്.ഒ.പി സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

