മൂന്നര പതിറ്റാണ്ടിെൻറ പ്രവാസം; ബീരാൻ നാട്ടിലേക്ക് മടങ്ങി
text_fieldsബീരാന് സ്പോൺസർ സാലം മാജിദ് അൽ മുഖൈനിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുന്നു
സൂർ: 36 വർഷത്തെ പ്രവാസജീവിതം മതിയാക്കി പെരിന്തൽമണ്ണ ആനമങ്ങാട് പാറേൽ സ്വദേശി ബീരാനിക്ക നാട്ടിലേക്ക് മടങ്ങി. സൂറിലെ അറബി വീട്ടിൽ കുക്കായിട്ടായിരുന്നു തുടക്കം. ഇത്രയും കാലം ഒരേ സ്പോൺസറുടെ കീഴിൽ തന്നെയായിരുന്ന ഇദ്ദേഹം സ്വഭാവ സവിശേഷത കൊണ്ടും ജോലിയിലെ മികവു കൊണ്ടും അറബി വീട്ടിലെ ഒരംഗത്തെ പോലെയാണ് പരിഗണിക്ക െപ്പട്ടത്. വീട്ടിലെ പല കാര്യങ്ങളിലും ബീരാനിക്കയുടെ കൂടെ അഭിപ്രായം തേടാറുള്ള തരത്തിൽ വളർന്ന സ്നേഹബന്ധങ്ങളുടെ ഊഷ്മളതയുടെ മധുരിക്കുന്ന ഓർമകളുമായാണ് ഇദ്ദേഹം പിറന്ന മണ്ണിലേക്ക് മടങ്ങിയത്.
ആധുനിക ഒമാെൻറ സാമ്പത്തിക വളർച്ചകളെ ഘട്ടംഘട്ടമായി നോക്കിക്കണ്ട കഥകളെ പറയുമ്പോൾ ഇദ്ദേഹം വാചാലനാകും. ടാറിട്ട റോഡുകളേക്കാൾ ചെമ്മൺ റോഡുകൾ അധികമുണ്ടായ ആ കാലത്ത് വൈദ്യുതിയും മറ്റു സൗകര്യങ്ങളും പരിമിതമെങ്കിലും സ്വദേശികളും വിദേശികളും തമ്മിലുള്ള ആത്മ ബന്ധത്തിന് ഇന്നത്തേക്കാൾ ആഴവും പരപ്പുമുണ്ടായിരുന്നെന്നാണ് ബീരാനിക്കയുടെ പക്ഷം.
ജോലി ചെയ്യുന്ന വീട്ടിൽ സ്പോൺസർ സാലം മാജിദ് അൽ മുഖൈനിയുടെ നേതൃത്വത്തിൽ നടന്ന സ്നേഹ നിർഭരമായ യാത്രയയപ്പ് ചടങ്ങ് ഒട്ടനവധി വൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്. സാധാരണനിലക്ക് ഒരു സ്പോൺസറും തെൻറ തൊഴിലാളിക്ക് ഇത്ര ഹൃദ്യമായ യാത്രയയപ്പ് നൽകാറില്ല. മായാത്ത ഓർമകളും പ്രാർഥനകളോടെയുമാണ് കഴിഞ്ഞ ദിവസത്തെ വിമാനത്തിൽ ഇദ്ദേഹം മടങ്ങിയത്. ഭാര്യ ആമിന. മക്കൾ: നജുമുന്നിസ, നൂർജഹാൻ, മുഹമ്മദ് നിസാർ, മുഹമ്മദ് നിയാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

