ആരോഗ്യ സ്ഥാപനം സന്ദർശിക്കുന്നവർ മാസ്ക് ധരിക്കണം
text_fieldsമസ്കത്ത്: മസ്കത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലെത്തുന്ന രോഗികളും സന്ദർശകരും മാസ്ക് ധരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മസ്കത്ത് ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം നിർദേശിച്ചിരിക്കുന്നത്. രോഗികളെ സന്ദർശിക്കുന്നവരുടെ എണ്ണം പരമാവധി കുറക്കുകയും വേണം. എല്ലാവരും ബൂസ്റ്റർ എടുക്കാൻ തയാറാകണമെന്നും അധികൃതർ ആവശ്യപ്പെട്ടു. രാജ്യത്തെ ആരോഗ്യസ്ഥാപനങ്ങളിൽ മാസ്ക് നിർബന്ധമാണെന്ന് ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യ മന്ത്രാലയവും അറിയിച്ചിരുന്നു. അടുത്തിടെയായി ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.